നാഗപട്ടണത്ത് നേവി ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്തു

തമിഴ്നാട്ടിൽ നേവി ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ വെല്ലൂരിലെ നാഗപട്ടണം പോസ്റ്റിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. നാഗപട്ടണം തുറമുഖത്ത് ജോലി ചെയ്തിരുന്ന രാജേഷ് ഇന്ന് പുലര്‍ച്ചെയാണ് സ്വയം വെടിയുതിര്‍ത്തത്. വെടിയൊച്ച കേട്ട് ഓടിയെത്തിയ ഉദ്യോഗസ്ഥര്‍ രാജേഷിന്റെ മൃതദേഹത്തിനടുത്ത് അദ്ദേഹത്തിന്റെ ഐഎന്‍എസ്എഎസ് തോക്കും കിടക്കുന്നതായാണ് കണ്ടത്.

മരണപ്പെട്ട ഉദ്യോഗസ്ഥന്റെ കഴുത്തില്‍ മുറിവുണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി നാഗൈ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. രാജേഷിന്റെ മരണകാരണം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News