ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. നേവിയും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും നടത്തിയ പരിശോധനയില്‍ 3300 കിലോ ലഹരി മരുന്ന് പിടികൂടി. പോര്‍ബന്തറിന് സമീപം ഒരു കപ്പലില്‍ നിന്നാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്.
സംഭവത്തില്‍ പാക്കിസ്ഥാന്‍ സ്വദേശികളായ 5 പേര്‍ പിടിയിലായി.3089 കിലോ ചരസ്, 158 കിലോ മെത്താം ഫെറ്റാമൈന്‍, 25 കിലോ മോര്‍ഫിന്‍ എന്നിവയാണ് പിടികൂടിയത്.
പിടികൂടിയ മയക്കുമരുന്നിന് അന്താരാഷ്ട്ര വിപണിയില്‍ 2000 കോടി രൂപയിലേറെ വിലവരുമെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായ ബോട്ട് ജീവനക്കാരെ ചോദ്യം ചെയ്തുവരികയാണെന്ന് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
#IndianNavy in a coordinated ops with Narcotics Control Bureau, apprehended a suspicious dhow carrying almost 3300Kgs contraband (3089 Kgs Charas, 158 Kgs Methamphetamine 25 Kgs Morphine).
The largest seizure of narcotics, in quantity in recent times.@narcoticsbureau pic.twitter.com/RPvzI1fdLW— SpokespersonNavy (@indiannavy) February 28, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here