ചെങ്കടലിൽ അബദ്ധത്തിൽ അമേരിക്കൻ നാവികസേന സ്വന്തം വിമാനം വെടിവച്ച് വീഴ്ത്തി.ഹാരി എസ് ട്രൂമാൻ യുദ്ധക്കപ്പലിൽ നിന്ന് പറന്നുയർന്ന എഫ്എ 18 സൂപ്പർ ഹോർണറ്റെന്ന യുദ്ധ വിമാനത്തിന് നേരെ ഗെറ്റിസ്ബർഗ് എന്ന മറ്റൊരു യുദ്ധവിമാനമാണ് വെടിയുതിർത്തത്.
ശത്രുക്കളുടേതെന്ന് കരുതിയാണ് യുഎസ് മിസൈൽവേധ സംവിധാനം വിമാനത്തിന് നേരെ വെടിയുതിർത്തത്. വെടിയുതിർത്തതിന് പിന്നാലെ വിമാനത്തിൽ നിന്നും നാവികസേന ഉദ്യോഗസ്ഥർ താഴേക്ക് ചാടി.ഇതിനിടെ ഒരാൾക്ക് പരുക്കും പറ്റി.
ALSO READ; മുംബൈയിൽ 19കാരനോടിച്ച കാറിടിച്ച് നാലുവയസുകാരൻ മരിച്ചു
സംഭവത്തിന് പിന്നാലെ തങ്ങൾക്ക് അബദ്ധം പറ്റിയതായി അമേരിക്ക സ്ഥിരീകരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
യെമനിലെ ഹൂതികൾ അമേരിക്കൻ കപ്പലുകൾക്ക് നേരെ ചെങ്കടലിൽ അക്രമണം നടത്തുന്നുവെന്ന അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ യെമനിലെ ഹൂതി വിമതരെ ലക്ഷ്യമിട്ട് യുഎസ് സൈന്യവും വ്യോമാക്രമണം നടത്തി.ഇതിനിടെയാണ് അമേരിക്കയ്ക്ക് ഇത്തരമൊരു അബദ്ധം പറ്റിയത്.
ENGLISH NEWS SUMMARY: A US Navy ship accidentally shot down a F/A-18 F Super Hornet in a case of friendly fire, forcing the two pilots to eject in the Red Sea.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here