ആണവ അന്തർവാഹിനി ഐഎൻഎസ് അരിഘാതിൽ നിന്ന് ആദ്യ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ നാവികസേന വിജയകരമായി പരീക്ഷിച്ചു. 3500 കിലോമീറ്റർ റെയ്ഞ്ചുള്ള കെ ഫോർ ബാലിസ്റ്റിക് മിസൈലാണ് ബേ ഓഫ് ബംഗാളിൽ വെച്ച് നാവികസേന പരീക്ഷിച്ചത്.
അന്തര്‍വാഹിനികളില്‍ നിന്ന് തൊടുത്തുവിടാന്‍ പറ്റുന്ന രീതിയില്‍ പ്രത്യേകം തയാറാക്കിയതാണ് കെ ഫോര്‍ ബാലിസ്റ്റിക് മിസൈലുകൾ. പരീക്ഷണം വിജയിച്ചതോടെ നാവികസേനയുടെ വജ്രായുധമായി ഐഎൻഎസ് അരിഘട്ടും കെ ഫോർ മിസൈലും മാറും.
ഐഎന്‍എസ് അരിഘട്ട് കഴിഞ്ഞ ഓഗസ്റ്റോടെയാണ് ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമായത്. ഇതു കൂടാതെ ഐഎൻഎസ് അരിഹന്ത് എന്ന മറ്റൊരു ആണവ അന്തർവാഹിനിയും നാവികസേനയുടെ ഭാഗമായുണ്ട്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെൻ്റ് ഓർഗനൈസേഷന്‍ (ഡിആര്‍ഡിഒ) ഒട്ടേറെ പരീക്ഷണങ്ങളിലൂടെയാണ് കെ ഫോര്‍ മിസൈലിനെ സമ്പൂര്‍ണ സജ്ജമാക്കിയിട്ടുള്ളത്.
ഐഎൻഎസ് അരിഘാത് 2024 ലാണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നത്. ഇതിനു മുൻപ് 2018-ൽ ഐഎൻഎസ് അരിഹന്തും സേനയുടെ ഭാഗമായി മാറിയിരുന്നു. മൂന്നാമതൊരു അന്തർവാഹിനി കൂടി കമ്മിഷൻ ചെയ്യാനുള്ള പദ്ധതിയിലാണ് ഇപ്പോൾ നാവിക സേന അടുത്ത വർഷത്തോടെ ഇത് യാഥാർഥ്യമാകും എന്നാണ് പ്രതീക്ഷ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here