ജോയിയ്ക്കായുള്ള തെരച്ചില്‍; നേവിയുടെ ഏഴംഗസംഘം തിരുവനന്തപുരത്ത്

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനെത്തിയ തൊഴിലാളി ജോയി അപകടത്തില്‍ പെട്ട സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയുടെ ഏഴംഗ സംഘം തിരുവനന്തപുരത്തെത്തി. നേവി സംഘം റെയില്‍വേ സ്റ്റേഷനിലാണ് എത്തിയത്. ജില്ലാ കളക്ടര്‍, മേയര്‍ അടക്കമുള്ളവരുമായി സംഘം കൂടിക്കാഴ്ച നടത്തുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം തുടര്‍നടപടി തീരുമാനിക്കും. 5 മുങ്ങല്‍ വിദഗ്ധരും രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംഘമാണ് എത്തിയത്.

ALSO READ: എറണാകുളം വേങ്ങൂരിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ കാട്ടാനയുടെ ജഡം; ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റതെന്ന് നിഗമനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration