രക്ഷാദൗത്യത്തിനിറങ്ങാൻ നാവിക സേനയും; ജോയിക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനെത്തി അപകടത്തില്‍ പെട്ട തൊഴിലാളി ജോയിക്കായുള്ള തിരച്ചിൽ ഇന്ന് വീണ്ടും പുനരാരംഭിച്ചു. നേവി സംഘത്തിന്റെ നേതൃത്വത്തില്‍ ആണ് സംയുക്ത തെരച്ചില്‍ നടത്തുക. രക്ഷാദൗത്യത്തിനിറങ്ങി നാവിക സേന കഴിഞ്ഞ ദിവസം എത്തിയിരുന്നു. സോണാർ സംവിധാനം ഉപയോഗിച്ച് തിരച്ചിൽ നടത്താൻ ആണ് സാധ്യത.അതേസമയം തിരുവനന്തപുരത്തു തുടരുന്ന മഴ രക്ഷാദൗത്യത്തിനു വെല്ലുവിളി ആകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്

ALSO READ: യൂറോ കപ്പിൽ നാലാം കിരീടം സ്വന്തമാക്കി സ്പെയിൻ; തുടർച്ചയായ രണ്ടാം ഫൈനലിലും പരാജയം നേരിട്ട് ഇംഗ്ലണ്ട്

5 മുങ്ങല്‍ വിദഗ്ധരും രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംഘമാണ് കഴിഞ്ഞദിവസം രാത്രിയോടെ എത്തിയത്.മാധ്യമങ്ങളോ മറ്റ് ഉദ്യോഗസ്ഥരോ വരരുതുന്ന് നേവി അറിയിച്ചിട്ടുണ്ട്. കളക്ടർ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

അതേസമയം 34 മണിക്കൂര്‍ നീണ്ട തെരച്ചിലാണ് കഴിഞ്ഞദിവസം രാത്രിയോടെ താല്‍ക്കാലികമായി നിര്‍ത്തിയത്. റെയിൽവെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലിൽ സ്കൂബ സംഘം മുങ്ങി പരിശോധന നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. അതിശക്തമായി വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമവും ഫലം കണ്ടില്ല.

ALSO READ: ശക്തമായ മഴ തുടരുന്നു; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News