ഷിരൂരിലെ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട അര്‍ജുനായുള്ള തെരച്ചില്‍ നിര്‍ണായക മണിക്കൂറുകളിലേക്ക്. ശക്തമായ അടിയൊഴിക്കുണ്ടെങ്കിലും മൂന്ന് സംഘങ്ങളിലായി 15 അംഗ ദൗത്യസംഘം ഗംഗാവലി നദിയിലേക്ക് ഇറങ്ങി. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരടക്കമുളള സംഘമാണ് നദിയിലേക്ക് പരിശോധനക്ക് ഇറങ്ങിയത്. നദിയിലെ അടിയൊഴുക്കും, ഡൈവിംഗ് നടത്താന്‍ അനുയോജ്യമാണോ എന്നും ആദ്യ ഘട്ടത്തില്‍ പരിശോധിക്കും.
ALSO READ :പെരുമഴയിൽ മഹാരാഷ്ട്ര; അണക്കെട്ടുകൾ നിറഞ്ഞു, സംസ്ഥാനത്ത് റെഡ് അലർട്ട്
ഇടവിട്ട് പെയ്യുന്ന കനത്ത മഴയും പുഴയിലെ ജലനിരപ്പ് ഉയരുന്നതും ദൗത്യത്തിന് വെല്ലുവിളിയാണ്. ലോറിയുടെ സ്ഥാനം കൃത്യമായി നിര്‍ണ്ണയിക്കാനുള്ള ഐ ബോര്‍ഡ് പരിശോധന ഉച്ചയ്ക്ക് ഒരു മണിയോടെ തുടങ്ങുമെന്നും അങ്ങനെയെങ്കില്‍ മൂന്നുമണിയോടെ വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചന. ഐബോഡിനായുള്ള ബാറ്ററി ദില്ലിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കാര്‍വാര്‍ സ്റ്റേഷനില്‍ എത്തിച്ചു.
ALSO READ:‘കൂട്ടുകാരെയെല്ലാം ഞാൻ പ്രത്യേകം അന്വേഷിച്ചെന്ന് പറയണം’: വൈറലായി മമ്മൂട്ടിയുടെ കത്ത്
പുഴയില്‍ ഇറങ്ങാന്‍ പറ്റുന്ന സാഹചര്യം വന്നാല്‍ നേവിയുടെ മുങ്ങല്‍ വിദഗ്ധന്‍മാര്‍ ലോറിക്ക് അരികിലേക്ക് എത്തി മനുഷ്യ സാന്നിധ്യം ഉണ്ടോ എന്ന് ആദ്യം ഉറപ്പാക്കും. പിന്നീടായിരിക്കും കുത്തൊഴുക്കുള്ള പുഴയില്‍ ലോറി ഉറപ്പിച്ച് നിര്‍ത്തുന്നതിനുള്ള ജോലി പൂര്‍ത്തിയാക്കുക.ലോറിയില്‍ കുരുക്കിട്ട് കരയിലേക്ക് ബന്ധിപ്പിക്കുകയും വേണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here