മുറിച്ചു മാറ്റാന്‍ എനിക്കൊരു ജാതിവാല്‍ ഇല്ല, നവ്യാ നായര്‍

ഇല്ലാത്ത ജാതിവാല്‍ എങ്ങിനെ മുറിച്ചു മാറ്റാം സാധിക്കുമെന്ന് സിനിമാ താരം നവ്യാ നായര്‍. നവ്യാ നായര്‍ എന്ന പേര് താന്‍ സിനിമയില്‍ വന്നതിനു ശേഷം സ്വീകരിച്ചതാണെന്നും തന്റെ റെക്കോര്‍ഡിക്കല്‍ പേര് ഇപ്പോഴും ധന്യാ വീണ എന്നുമാണെന്ന് നവ്യാ നായര്‍ ഒരു ചാനലിന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞു.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ താന്‍ ആദ്യമായി സിനിമയിലെത്തുന്നത്. അന്ന് എനിക്ക് നല്‍കിയ പേരാണ് നവ്യനായര്‍ ആ പ്രായത്തില്‍ അതിനെതിരെ പറയാനുള്ള ഒരു പ്രാപ്തി എനിക്കില്ലായിരുന്നു. ഈ പ്രായത്തില്‍ ഞാന്‍ പേരിന്റെ കൂടെയുള്ള ആ വാല് മുറിച്ചു കളഞ്ഞാല്‍ പോലും എല്ലാവരുടെയും മനസില്‍ ഞാന്‍ നവ്യാ നായര്‍ ആയിരിക്കും. ഇനി ജാതിവാല്‍ മുറിക്കാം എന്ന് വച്ചാല്‍ എന്റെ ഔദ്യോഗിക പേര് ധന്യ വീണ എന്നാണ്. എല്ലാ രേഖകളിലും അങ്ങനെയാണ്. അതിലൊന്നും ജാതിവാല്‍ ഇല്ല. പിന്നെ എങ്ങനെ മുറിക്കും. ജാതിപ്പേര് മോശമാണ് എന്ന് വിചാരിച്ചല്ല ഇത് പറയുന്നത്. മുറിക്കാന്‍ എനിക്കൊരു വാലില്ല എന്നതാണ് സത്യം’, നവ്യ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News