സാരി വിറ്റ പണം നവ്യാ നായർ നൽകിയത് ഇവിടേക്ക് ; വിമർശകർ പോലും കൈയടിച്ചു

ഉപയോഗിച്ച സാരികൾ വിൽപന നടത്തി ലഭിച്ച പണം പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്കു നൽകി നവ്യ നായർ. ഇൻസ്റ്റഗ്രാം പേജ് വഴിയാണ് നവ്യ നായർ സാരി വിൽപന നടത്തിയത്. സാരി വിറ്റ് ലഭിച്ച തുക ഗാന്ധിഭവന്റെ പ്രവർത്തനങ്ങൾക്കായിട്ടാണ് താരം നൽകിയത്.

കുടുംബത്തോടൊപ്പം ഗാന്ധിഭവനിലെത്തിയ നവ്യ നായർ അന്തേവാസികൾക്കായി പുതുവസ്ത്രങ്ങളും മധുരവും കരുതിയിരുന്നു. കൂടാതെ ഗാന്ധിഭവൻ സ്പെഷൽ സ്കൂളിന് ഒരു ലക്ഷം രൂപയും താരം നൽകി.

ALSO READ: ‘കേരളത്തിന് അര്‍ഹമായത് ചോദിക്കുന്നത് യാചനയല്ല’; കേന്ദ്രമന്ത്രി വി മുരളീധരന് ജനങ്ങള്‍ മറുപടി നല്‍കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

എന്നാൽ ഒറ്റത്തവണ ഉപയോഗിച്ച വസ്ത്രങ്ങൾ വിൽക്കാൻ ഒരുങ്ങുകയാണെന്നു പറഞ്ഞ് നടി നവ്യ നായർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.സാരി വിൽപനയുമായി ബന്ധപ്പെട്ട് തന്നെ കുറ്റപ്പെടുത്തിയവരോട് പരാതിയില്ലെന്നാണ് നവ്യ പറഞ്ഞത്.നിരവധിപേർ നവ്യയെ പിന്തുണച്ചും കമന്റുകൾ ഇട്ടിരുന്നു.

‘‘പല സാഹചര്യങ്ങൾ കാണ്ടായിരിക്കാം ഈ അച്ഛനമ്മമാർ ഇവിടെ എത്തിപ്പെട്ടിട്ടുണ്ടായിരിക്കുക. പൂർണമായി ആരെയും കുറ്റം പറയാൻ സാധിക്കില്ല. എല്ലാ തെറ്റിനും ശരിക്കും അപ്പുറം നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത എന്തൊക്കൊയോ ഉണ്ട്. അതുകൊണ്ടുതന്നെ ആരെയും കുറ്റപ്പെടുത്തിയില്ലെങ്കിലും അഭിനന്ദിക്കാനും സ്നേഹിക്കാനും നമുക്ക് പറ്റുമല്ലോ. സാരിയുടെ കാര്യം പറഞ്ഞപ്പോൾ ആദ്യം ചിന്തിച്ചത് ജനങ്ങളുടെ അഭിപ്രായമാണ്. ഇവിടെ കൊണ്ടുവന്ന എല്ലാം എനിക്ക് എന്നോടുള്ള ഇഷ്ടം കൊണ്ട് ജനങ്ങൾ സമ്മാനിച്ചതാണ്. ഇനിയും അതിൽ നിന്ന് എന്ത് കിട്ടിയാലും ഞാൻ ഇവിടെ കൊണ്ടുവരും.’’എന്നാണ് നവ്യ നായർ പറഞ്ഞത്.

ALSO READ: യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് നീക്കം ചെയ്തത് 4.5 കിലോ തൂക്കമുള്ള മുഴ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News