നവ്യാ നായർ ആശുപത്രിയിൽ

ചലച്ചിത്ര താരം നവ്യാ നായർ ആശുപത്രിയിൽ. സുഹൃത്തും നടിയുമായ നിത്യാ ദാസ് നവ്യയ ആശുപത്രിയിൽ സന്ദർശിച്ച വിവരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. അതേ സമയം, നടിക്ക് എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.

Also Read: കാര്യമായ ആരോഗ്യപ്രശ്‌നമില്ല; നവ്യ നായര്‍ ആശുപത്രി വിട്ടു

നവ്യാ നായരും നിത്യാദാസിൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. ‘വേഗം സുഖം പ്രാപിക്കട്ടെ’ എന്ന കുറിപ്പോടെയാണ് നിത്യാ ദാസ് സ്‌റ്റോറി പങ്കുവെച്ചത്.

തന്റെ പുതു ചിത്രമായ ജാനകി ജാനേ എന്ന ചിത്രത്തിൻ്റെ പ്രചരണത്തിൻ്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ എത്താൻ ഇരിക്കവെയാണ് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ കാരണം പരിപാടിക്ക്എത്തിച്ചേരാൻ കഴിയില്ലെന്ന വിവരം മുമ്പ് നവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. നിത്യയുടെ പോസ്റ്റോടെയാണ് നവ്യ ആശുപത്രിയിലാണ് എന്നറിയുന്നത്.

Alao Read: എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വനിതാ ഗുസ്തി താരങ്ങൾക്കെതിരെ വ്യാജ പ്രചരണം, പരാതി നൽകുമെന്ന് ബജ്റംഗ് പൂനിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News