“ഇതൊക്കെ കാണുമ്പോ എന്നെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു” മഞ്ജുവിൻ്റെ പോസ്റ്റിന് നൽകിയ നവ്യയുടെ കമൻ്റ് വൈറൽ

മലയാള സിനിമയിൽ എക്കാലത്തെയും മികച്ച നായിക നടിമാരിലൊരാളായി വിലയിരുത്തപ്പെടുന്ന താരമാണ് മഞ്ജു വാര്യർ. സിനിമാ ജീവിതത്തിന്റെ തുടക്കം മുതൽ വലിയ പ്രേക്ഷക സപ്പോർട്ടും പ്രോത്സാഹനവുമാണ് മഞ്ജുവിന് ലഭിച്ചിട്ടുള്ളത്. ഒരിടവേളക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ മഞ്ജു വാര്യർ തമിഴ് സിനിമയിലും തന്റെ സാന്നിധ്യമറിയിച്ചിരുന്നു.

Also Read: മെസിയെ ബെയ്ജിങ് എയര്‍പോര്‍ട്ടില്‍ തടഞ്ഞു

ഈ അടുത്തിടെയാണ് ബിഎംഡബ്‌ള്യൂവിന്റെ 1250 ജിഎസ് ബൈക്ക് മഞ്ജു വാര്യർ സ്വന്തമാക്കിയത്, അത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ‘You go girl എന്ന ക്യാപ്ഷ്യനോടുകൂടി താരം പോസ്റ്റ് ചെയ്ത ബൈക്ക് റൈഡിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഈ ചിത്രത്തിന് നടി നവ്യ നായർ നൽകിയ കമൻ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. മഞ്ജു ബൈക്കിലിരിക്കുന്ന ഫോട്ടോയുടെ താഴെ, ” സമ്മതിച്ചു ചേച്ചി… ഇതൊക്കെ കാണുമ്പോ എന്നെയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു,” എന്ന നവ്യ കമൻ്റ്   ചെയ്തത് ചെയ്തിട്ടുള്ളത്. ഇത് ആരാധകർ ഏറ്റെടുത്തു. ഞങ്ങളെപ്പോലുള്ളവർക്ക് മഞ്ജു വാര്യർ ഒരു പ്രചോദനമാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

Also Read: അമ്മയെ കൊന്ന് ട്രോളി ബാഗിലാക്കി; മകള്‍ അറസ്റ്റില്‍

ബിഎംഡബ്‌ള്യുയൂവിന്റെ അഡ്വഞ്ചർ വിഭാഗത്തിൽപ്പെടുന്ന 1250 ജിഎസിന് 28 ലക്ഷമാണ് വില. തുനിവ് എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി തമിഴ് നടൻ അജിത്തിനൊപ്പം മഞ്ജു വാര്യർ ലഡാക്കിൽ ബൈക്കിൽ പോയിരുന്നു. അന്ന് അജിത് ഓടിച്ചിരുന്ന ബിഎംഡബ്ള്യൂ ബൈക്കിന്റെ അതെ സീരീസിൽപ്പെട്ട ബൈക്കാണ് മഞ്ജുവും സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News