ഐഐഎം അഹമ്മദാബാദില്‍ അഡ്മിഷനെടുത്ത് നവ്യ നന്ദ; അറിയാം ബിപിജിപി എംബിഎയെ കുറിച്ച്

ബോളിവുഡ് ബിഗ് ബിയുടെ ചെറുമകള്‍ നവ്യ നവേലി നന്ദ അഹമ്മദാബാദ് ഐഐഎമ്മില്‍ ബ്ലന്റഡ് പോസ്റ്റ്ജു
ഗ്രാജുവേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് പഠിക്കാന്‍ ചേര്‍ന്നിരിക്കുകയാണ്. രണ്ടുവര്‍ഷമാണ് കാലാവധി.

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തന്റെ ജീവിതത്തിലെ പുതിയ കാര്യത്തെ കുറിച്ച് നവ്യ തന്റെ ഫോളോവേഴ്‌സിനെ അറിയിച്ചത്.

ALSO READ: ഒരേ സമയം രണ്ടു സ്ഥാപനങ്ങളില്‍ ശമ്പളം വാങ്ങിയെന്ന് ആരോപണം: സെബി മേധാവി മാധബി പുരി ബുച്ച് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു

യുഎസിലെ ഫോര്‍ഡാം സര്‍വകലാശാലയില്‍ നിന്ന് ഡിജിറ്റല്‍ ടെക്‌നോളജി, യുഎക്‌സ് ഡിസൈന്‍ എന്നിവയില്‍ ബിരുദം നേടിയിട്ടുള്ള നവ്യ സത്രീകള്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യം നേടുന്നതിനായുള്ള അവസരം സൃഷ്ടിക്കുന്ന പ്രോജക്ട് നവേലി എന്ന എന്‍ജിഒയുടെ സ്ഥാപക കൂടിയാണ്.

2024 ജനുവരിയിലാണ് ഐഐഎം അഹമ്മദാബാദ് ഓണ്‍ലൈന്‍ എംബിഎ പ്രോഗ്രാമായ ബ്ലന്‍ന്റഡ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ആരംഭിച്ചത്. വര്‍ക്കിംഗ് പ്രൊഫണലുകള്‍ക്കും എന്റര്‍പ്രണര്‍മാര്‍ക്കും വേണ്ടിയാമ് ഇത്. ഈ എംബിഎ പ്രോഗ്രാമില്‍ ഓണ്‍ കാമ്പസ്, ഇന്‍ പേഴ്‌സണ്‍ സെഷന്‍സ് എന്നിവയുണ്ടാകും. ഇന്‍പേഴ്‌സണ്‍ സെഷന്‍സ് ലൈവ് ഇന്ററാക്ടീവ് ഓണ്‍ലൈന്‍ സെഷന്‍സായിരിക്കും. കുറഞ്ഞ് മൂന്നു വര്‍ഷത്തെ വര്‍ക്കിംഗ് എക്‌സ്പിരിയന്‍സുള്ള ഒരേ പ്രായമുള്ള ആളുകളെയാണ് പരിഗണിക്കുന്നത്.

ALSO READ: ജോലിക്ക് വേണ്ടി ഓടി, പക്ഷെ ഓടിക്കയറിയത് മരണത്തിലേക്ക്; ജാർഖണ്ഡ് എക്സൈസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റിനെത്തിയ ഉദ്യോഗാർത്ഥികൾക്ക് ദാരുണാന്ത്യം

അപേക്ഷകര്‍ക്ക് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ മുഴുവന്‍ സമയ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നതിന് അപേക്ഷകര്‍ ഒരു ബാച്ചിലേഴ്‌സ് ബിരുദമോ തത്തുല്യമോ ഉണ്ടായിരിക്കണം. അഡ്മിഷന്‍ ടെസ്റ്റ് (IIMA അഡ്മിഷന്‍ ടെസ്റ്റ് (IAT) / CAT / GMAT / GRE), ഒരു വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here