നവ്യ നവേലി നന്ദയ്‌ക്കെതിരെ ഐശ്വര്യ റായിയുടെ ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം കനക്കുന്നു!

പാരിസ് ഫാഷന്‍ വീക്ക് 2024ല്‍ റാംപ് വാക്ക് നടത്തി വൈറലായിരിക്കുകയാണ് ബോളിവുഡ് താരവും മുന്‍ ലോക സുന്ദരി ഐശ്വര്യ റായിയും ഒപ്പം ആലിയ ഭട്ടും. ആലിയ മെറ്റാലിക്ക് കോര്‍സെറ്റുമായി ആരാധകരെ കൈയ്യിലെടുത്തപ്പോള്‍ റെഡ് വണ്‍ പീസിലാണ് റാംപ് വാക്കിനായി ഐശ്വര്യ എത്തിയത്. ഇതിന് പിന്നാലെ ഇരുവരും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ഈ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.

ALSO READ: നടക്കാന്‍ പറ്റുമോ… വെറും പതിനൊന്ന് മിനിറ്റ്? എങ്കിലൊരു ഗുണമുണ്ട്! അറിയാം… ആരോഗ്യത്തോടിരിക്കാം…

ആലിയയുടെ ചിത്രങ്ങള്‍ക്ക് കമന്റുമായി രണ്‍ബീറിന്റെ അമ്മ നീതു കപൂര്‍, സഹോദരി റിഥിമ കപൂര്‍, അമ്മ സോണി റസ്താന്‍ എന്നിവര്‍ എത്തി. ഇതിന് പിന്നാലെയായി രണ്ട് ഇമോജികളുമായി ആലിയയെ പ്രോത്സാഹിപ്പിക്കാന്‍ കമന്റുമായി എത്തിയത് മാത്രമാണ് നവ്യ. ആലിയയ്ക്ക് പിന്തുണയുമായി എത്തിയ നവ്യ ഐശ്വര്യയെ എങ്ങും പരാമര്‍ശിക്കാത്തതാണ് ലോക സുന്ദരിയുടെ ആരാധകരെ ചൊടിപ്പിച്ചത്.

സ്വന്തം ആന്റിയെ കൂടി പിന്തുണച്ചൂടെയെന്നാണ് ഇവരുടെ ചോദ്യം. ആലിയ പരിഗണിച്ച നവ്യ ഐശ്വര്യ ഒഴിവാക്കിയെന്ന തരത്തിലുള്ള കമന്റുകളാണ് നവ്യയ്‌ക്കെതിരെ വരുന്നത്.

ALSO READ: അരിയിലും ഗോതമ്പിലുമൊക്കെ പ്രാണികൾ കയറിയോ…? ചെറിയ ചില പൊടിക്കൈകൾ കൊണ്ട് പ്രാണികളെ തുരത്താം

ഐശ്വര്യയാണ് രാജ്ഞി, അവരെയും പിന്തുണയ്ക്കു എന്നെല്ലാമാണ് കമന്റുകള്‍ നിറയുന്നത്. ബച്ചന്‍ കുടുംബത്തില്‍ പല പ്രശ്‌നങ്ങളുമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് നവ്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നത്. അതേസമയം റാംപ് വാക്ക് നടത്തിയ ഐശ്വര്യ കല്യാണ മോതിരം അണിഞ്ഞിരിക്കുന്നത് വലിയ വാര്‍ത്തയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News