എൻസിപി നേതാവ് നവാബ് മാലിക്കിന്റെ മരുമകൻ സമീർ ഖാൻ അന്തരിച്ചു

SAMEER KHAN

നാഷണലിസ്റ് കോൺഗ്രസ് പാർട്ടി (എൻസിപി- അജിത് പവാർ) നേതാവ് നൗവാബ്‌ മാലിക്കിന്റെ മരുമകൻ സമീർ ഖാൻ അന്തരിച്ചു. വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിയവെയാണ് അന്ത്യം.

നവാബ് മാലിക്ക് തന്നെയാണ് സമീറിന്റെ മരണ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് വരുന്ന രണ്ട് ദിവസത്തേക്കുള്ള എല്ലാ രാഷ്ട്രീയ പരിപാടികളും റദ്ദാക്കിയതായും അദ്ദേഹം അറിയിച്ചു.

ALSO READ; പൂനെയിൽ പടക്കം പൊട്ടിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ച് 35 കാരൻ മരിച്ചു

സെപ്റ്റംബർ 17നാണ് സമീർ ഖാൻ അപകടത്തിൽപ്പെട്ടത്. കുർളയിൽ വെച്ച് നവാബ് മാലിക്കിൻ്റെ മകളും സമീർ ഖാനും സഞ്ചരിച്ച കാർ അപകടത്തിൽപെടുകയായിരുന്നു. ആശുപത്രിയിൽ പതിവ് പരിശോധനയ്ക്കായി ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

വാഹനത്തിൽ കയറുമ്പോൾ സമീർ ഖാൻ്റെ കാർ ഡ്രൈവർ അബദ്ധത്തിൽ ആക്സിലറേറ്ററിൽ ചവിട്ടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് മതിലിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമീറിനെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News