തന്‍റെ കരിയറിന്‍റെ തുടക്കകാലത്ത് നേരിട്ട അവഹേളനങ്ങള്‍ തുറന്ന് പറഞ്ഞ് പ്രശസ്ത നടന്‍ നവാസുദ്ദീൻ സിദ്ദിഖി. താരമല്ലാതിരുന്നതിനാല്‍ നേരിട്ട അപമാനങ്ങളും അദ്ദേഹം തുറന്ന് പറഞ്ഞു. രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്.
തുടക്കകാലത്ത് പല വേഷങ്ങളില്‍ പ്രതിഫലം പോലും കിട്ടിയിട്ടില്ല. അന്ന് മുൻനിര താരങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും അതിന്‍റെ പേരില്‍ സെറ്റില്‍ നിന്നു തന്നെ പുറത്താക്കപ്പെട്ടിട്ടുണ്ടെന്നും നവാസുദ്ദീൻ പറയുന്നു.
ALSO READ: ദളിത് കൂട്ടക്കൊല; 90കാരന് 42 വര്‍ഷത്തിന് ശേഷം ജീവപര്യന്തം
“ആയിരക്കണക്കിന് തവണ അപമാനം നേരിട്ടു. ചിലപ്പോൾ സെറ്റില്‍ വച്ച് പ്രൊഡക്ഷന്‍ ബോയിയോട് ഞാൻ വെള്ളം ചോദിക്കും, അയാള്‍ എന്നെ കണ്ടതായി പോലും ഭാവിക്കില്ല. പൂര്‍ണ്ണമായും അവഗണിക്കും. പിന്നീടാണ് ആ പരിഗണന താന്‍ സ്വയം നേടേണ്ടതാണെന്ന് മനസിലായത്”- അദ്ദേഹം പറഞ്ഞു.
“ഇവിടെയുള്ള ധാരാളം സിനിമ സെറ്റുകളില്‍ ഭക്ഷണം വിളമ്പുന്നതില്‍ അഭിനേതാക്കള്‍ക്കിടയില്‍ വേര്‍തിരിവുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് വേറെയിടത്താണ് ഭക്ഷണം, സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകൾക്ക് മറ്റൊരു ഇടമുണ്ട്, പ്രധാന നായകന്മാര്‍ക്ക് വേറെ ഇടമുണ്ട്. എന്നാല്‍ യാഷ് രാജ് പോലെ ചില പ്രൊഡക്ഷന്‍ ഇടങ്ങളില്‍ എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന ഇടങ്ങളുമുണ്ട്. എന്നാല്‍ പലയിടത്തും ഈ പതിവ് ഇല്ലെന്നും നവാസുദ്ദീൻ പറഞ്ഞു.
ഇത്തരത്തില്‍ ഒരു സെറ്റില്‍ പ്രധാന നടന്മാര്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നയിടത്ത് നിന്നും ഞാന്‍ ഭക്ഷണം കഴിക്കാന്‍ നോക്കി. പക്ഷെ അവര്‍ എന്നെ കഴുത്തിന് പിടിച്ച് പുറത്താക്കി. അന്ന് ഇഗോയാല്‍ നയിക്കപ്പെട്ട ഒരാളായിരുന്നു ഞാന്‍ എനിക്ക് നല്ല ദേഷ്യം വന്നു. ആ നടന്മാര്‍ എന്നെ ആദരിക്കണം. അവര്‍ എന്നെ ഒപ്പം ഭക്ഷണം കഴിക്കാന്‍ വിളിക്കും എന്നൊക്കെയാണ് അന്ന് ഞാന്‍ കരുതിയത് ” – നവാസുദ്ദീൻ സിദ്ദിഖി പറഞ്ഞു.
ALSO READ: രാത്രി വീട്ടിലെത്തി പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ, പരിചയം ഇന്‍സ്റ്റഗ്രാമിലൂടെ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here