മുസ്ലിം ലീഗിൽ നക്സസ് വിവാദം; കെ.എം ഷാജിയുടെ പരിപാടി നേതൃത്വം മുടക്കിയെന്ന് ആരോപണം

മുസ്ലിം ലീഗിൽ നക്സസ് വിവാദം. നിലമ്പൂരിലെ കെ.എം ഷാജിയുടെ പരിപാടി നേതൃത്വം മുടക്കിയെന്ന് ആരോപണം. പിവി അൻവറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പരിപാടി തീരുമാനിച്ചിരുന്നത്.

Also read:നിലമ്പൂരിൽ സിപിഐഎം രാഷ്ട്രീയ വിശദീകരണയോഗം ഒക്ടോബർ ഏഴിന് നടക്കും

വിവിധ രാഷ്ട്രീയ നേതാക്കൾ തമ്മിൽ സൗഹൃദത്തിലാണെന്നും ഇത് ഒരു നക്സസായി രൂപപ്പെട്ടുവെന്നുമായിരുന്നു പി വി അൻവറിന്റെ ആരോപണം. പി കെ കുഞ്ഞാലിക്കുട്ടിയുടെ പേരും അൻവർ പരാമർശിച്ചിരുന്നു. ഇപ്പോൾ കെഎം ഷാജിയുടെ പരിപാടി റദ്ദാക്കിയത് ഈ നക്സസിന് തെളിവാണെന്നാണ് പ്രവർത്തകരുടെ പരാതി.

Also read:‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ജനാധിപത്യ, ഫെഡറല്‍ വിരുദ്ധ നീക്കം; വൻ പ്രക്ഷോഭം സംഘടിപ്പിക്കും’: സിപിഐഎം കേന്ദ്ര കമ്മിറ്റി

നിലമ്പൂർ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയാണ് സമ്മേളനം തീരുമാനിച്ചത്. നേതൃത്വം ഇടപെട്ട് അനുമതി നിഷേധിച്ചതോടെ മണ്ഡലം കമ്മിറ്റി പിൻവാങ്ങി. നേതൃത്വത്തിനെതിരെ സൈബർ ഗ്രൂപ്പുകളിൽ രൂക്ഷ വിമർശനമുയരുന്നുണ്ട്. പരിപാടി റദ്ദാക്കിയത് ഇടതുപക്ഷവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമാണെന്നും ഇത് തന്നെയാണ് പിവി അൻവർ പറഞ്ഞ നക്സസെന്നുമാണ് വിമർശനം. എന്നാൽ ഇങ്ങനെ ഒരു പരിപാടി പ്രഖ്യാപിച്ചിട്ടില്ലെന്നും പോസ്റ്ററുകൾ വ്യാജമാണെന്നുമാണ് മുസ്ലിം ലീഗിൻറെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News