ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി അധികാരമേറ്റു

ഹരിയാനയില്‍ പുതിയ മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി അധികാരമേറ്റു. ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര മണ്ഡലത്തിലെ എംപിയുമായ സൈനിക്ക് ബിജെപി ജെജെപി സഖ്യം പിളര്‍ന്നതോടെയാണ് മുഖ്യമന്ത്രിയാവാന്‍ ഞറുക്ക് വീണത്. സഖ്യം പിളര്‍ന്നതോടെ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ലാല്‍ ഖട്ടര്‍ രാജിവച്ചു. ഖട്ടര്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് വിവരം.

ALSO READ:  ‘മുസ്ലിം സഹോദരങ്ങള്‍ക്ക് വിശുദ്ധ ദിനത്തില്‍ ദാരുണ വാര്‍ത്ത കേള്‍ക്കേണ്ടിവന്നു’; പൗരത്വ നിയമത്തിനെതിരെ കമല്‍ ഹാസന്‍

സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കിയതോടെയാണ് വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ ഹരിയാനയില്‍ അധികാരത്തില്‍ എത്തിയത്. 90 അംഗ നിയമസഭയില്‍ 46 എംഎല്‍എമാരാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 41 സീറ്റുകള്‍ ബിജെപിക്കുണ്ട്. ഏഴു സ്വതന്ത്ര എംപിമാരുടെ പിന്തുണ ഉറപ്പാക്കിയാണ് ജെജെപി സഖ്യം വിട്ടതോടെ ഖട്ടര്‍ രാജി വച്ചത്.

ALSO READ:  ഒരാള്‍ക്ക് മൂന്നു വോട്ടര്‍ ഐഡി; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

അതേസമയം ജെജെപിയുടെ അഞ്ച് എംഎല്‍എമാരും ബിജെപിയെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കമാണ് ബിജെപി ജെജപി സഖ്യത്തിലെ വിള്ളലിന് കാരണം. 2019ല്‍ സംസ്ഥാനത്തെ പത്തു സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. രണ്ടു സീറ്റ് ജെജെപി ആവശ്യപ്പെട്ടതോടെയാണ് സഖ്യം തന്നെ തകര്‍ന്നത്. സിറ്റിംഗ് സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു ബിജെപി, ഇതോടെ ഒറ്റയ്ക്ക് മത്സരിക്കുമെന്നായി ജെജെപി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News