ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

nayab

ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി സത്യപ്രതിജ്ഞ ചെയ്തു.11 മന്ത്രിമാരും രണ്ട് സഹമന്ത്രിമാരും അടക്കം 14 പേര്‍ അടങ്ങുന്നതാണ് പുതിയ മന്ത്രിസഭ.

ALSO READ; അതുമൊരു ജീവൻ അല്ലെ! റോഡരികിൽ കിടന്ന പാമ്പിന് സിപിആർ നൽകി യുവാവ്, വീഡിയോ വൈറൽ

ആരതി സിംഗ് റാവു , ശ്രുതി ചൗധരി എന്നിവരാണ് വനിതാ മന്ത്രിമാര്‍.ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ സത്യവാചകം ചൊല്ലിക്കൊടുത്തു.പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍ തുടങ്ങി ബിജെപി ദേശീയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.90 സീറ്റില്‍ 48 സീറ്റും നേടിയാണ് ബിജെപി മൂന്നാം തവണയും ഹരിയാനയില്‍ അധികാരത്തിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News