‘ഞങ്ങളുടെ വീട്ടിലേക്ക് സ്വാഗതം സുന്ദരീ’; ഭര്‍ത്താവിന് നന്ദി പറഞ്ഞ് നയന്‍താര

തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് വിഘ്നേശ് ശിവനും നയന്‍താരയും.നവംബര്‍ 18 നായിരുന്നു നയന്‍താരയുടെ മുപ്പത്തിയൊന്‍പതാം ജന്മദിനം. ഭര്‍ത്താവ് വിഘ്നേശ് ശിവന്‍ നല്‍കിയ പിറന്നാള്‍ സമ്മാനത്തെ കുറിച്ച് പറയുകയാണ് ഇപ്പോള്‍ നയന്‍. മൂന്ന് കോടിയിലധികം വില വരുന്ന ഒരു ലക്ഷ്വറി കാര്‍ ആണ് വിഘ്നേശ് ശിവന്‍ പ്രിയ പത്നിയ്ക്ക് സമ്മാനിച്ചത്.ഈ സന്തോഷ വാര്‍ത്ത നയന്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചത്.

ALSO READവ്യായാമം ചെയ്തിട്ടും വയര്‍ ഒതുങ്ങുന്നില്ലേ? എങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

ഏകദേശം 2.69 കോടി മുതല്‍ 3.40 കോടി വരെ വിലയുള്ള മെഴ്‌സിഡസ് മേബാക്കാണ് നയന്‍താരയ്ക്ക് പിറന്നാള്‍ സമ്മാനമായി വിക്കി നല്‍കിയത്. കാറിന്റെ ലോഗോയുടെ ചിത്രത്തിനൊപ്പമാണ് നയന്‍താരയുടെ പോസ്റ്റ്. ‘ഞങ്ങളുടെ വീട്ടിലേക്ക് സ്വാഗതം സുന്ദരീ. ഏറ്റവും മധുരമേറിയ പിറന്നാള്‍ സമ്മാനം നല്‍കിയ ഭര്‍ത്താവിന് നന്ദി’ എന്നാണ് പോസ്റ്റിനൊപ്പം നയന്‍ കുറിച്ചത്.സെലിബ്രിറ്റികള്‍ അടക്കം ആരാധകര്‍ എല്ലാം പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. പലരും ആശംസകള്‍ അറിയിക്കുന്നു. ചിലര്‍ കാറിന്റെ ലോഗോ നോക്കി, ഏതാണ് കാര്‍ എന്ന് തിരയുന്ന തിരക്കിലാണ്. എന്തായാലും ഭര്‍ത്താവില്‍ നിന്നും ലഭിച്ച ഏറ്റവും നല്ല ഗിഫ്റ്റാണിത് എന്ന അഭിപ്രായമുള്ളവരെ കമന്റ് ബോക്സില്‍ കാണാം.

ALSO READതാരജാഡയില്ല; ക്യൂവില്‍ നിന്ന് വോട്ട് ചെയ്ത് നടന്‍ അല്ലു അര്‍ജുന്‍, വിഡിയോ വൈറല്‍

നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്‍ വിഘ്നേശ് ശിവനും നായിക നയന്‍താരയും പ്രണയത്തിലായത്. നയന്‍താരയെക്കാള്‍ ഒരു വയസ്സ് ചെറുപ്പമാണ് വിഘ്നേശിന്. അതുകൊണ്ടു തന്നെ തുടക്കത്തില്‍ ഇരുവരും പ്രണയ ഗോസിപ്പുകള്‍ നിരസിച്ചിരുന്നു. പിന്നീട് ചെന്നൈയില്‍ ലിവിങ് ടുഗെതര്‍ റിലേഷന്‍ഷിപ് ആരംഭിച്ചു. അതിനിടയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു എന്നാണ് പറയുന്നത്. എന്തായാലും 2022 ല്‍ ആണ് നയന്‍താരയുടെ വിഘ്നേശ് ശിവന്റെയും വിവാഹം ഔദ്യോഗികമായി നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News