നയനയുടെ മരണകാരണം ശരീരത്തില്‍ കണ്ട പരുക്കുകളല്ല; ക്രൈം ബ്രാഞ്ചിന്റെ നിര്‍ണ്ണായക കണ്ടെത്തല്‍

നയനസൂര്യന്റെ മരണകാരണം ശരീരത്തില്‍ കണ്ട പരുക്കുകളല്ലെന്ന് ക്രൈംബ്രാഞ്ച് നിഗമനം. മയോകാര്‍ഡിയല്‍ ഇന്‍ഫാക്ഷനാണ് മരണകാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കേസില്‍ നിര്‍ണായകമായ അവലോകന റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡ് ഉടന്‍ കൈമാറും. നയന സൂര്യന്റെ മരണം ആത്മഹത്യയോ കൊലപാതകമോ സ്വാഭാവിക മരണമോ എന്നത് പരിശോധിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കിയത്.

മയോ കാര്‍ഡിയല്‍ ഇന്‍ഫാക്ഷനാണ് മരണകാരണമെന്ന പ്രാഥമിക വിലയിരുത്തലിലാണ് മെഡിക്കല്‍ ബോര്‍ഡെത്തിയത്. മരണം സംഭവിച്ചത് പെട്ടെന്നല്ലെന്നും നിഗമനമുണ്ട്. രണ്ട് മുതല്‍ ആറു മണിക്കൂര്‍ വരെ സമയമെടുത്ത് മരണം സംഭവിച്ചതാകാമെന്നാണ് വിലയിരുത്തല്‍. മയോകാര്‍ഡിയല്‍ ഇന്‍ഫക്ഷനില്‍ അങ്ങനെ സംഭവിക്കാറുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തുന്നു.

മരണകാരണം ആത്മഹത്യയെന്നോ കൊലപാതകമെന്നോയുള്ള അന്തിമ നിഗമനത്തില്‍ എത്തിയില്ല. രേഖകള്‍ പരിശോധിച്ച് ഇരുപത് ദിവസത്തിനുള്ളില്‍ മെഡിക്കല്‍ ബോര്‍ഡ് അവലോകന റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാണ്. കൊലപാതകമാണ് എന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല.

നയനയുടെ മുറിയില്‍ ആരും കടന്നിട്ടില്ലെന്നാണ് നിഗമനം. വാതില്‍ അകത്ത് നിന്ന് പൂട്ടിയിരുന്നതായും വിലയിരുത്തലുണ്ട്. നയനയ്ക്ക് ഒട്ടേറെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും, ലെനിന്‍ രാജേന്ദ്രന്റെ മരണശേഷം നയന ഒറ്റപ്പെടല്‍ അനുഭവിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News