ആഘോഷങ്ങളിൽ പങ്കെടുക്കാനായി അംബാനിയുടെ വീട്ടിൽ അതിഥികളായി നയൻസും വിക്കിയും

ഗണേഷ് ചതുർഥി ദിനത്തിൽ പതിവു പോലെ അംബാനിയുടെ മുംബൈയിലെ വീട് താര നിബിഢമായിരുന്നു. സിനിമാ–സാംസ്കാരിക രംഗത്തെ പ്രമുഖരാണ് ഇത്തവണയും അംബാനിയുടെ വീട്ടിലെ ഗണേശ ചതുർത്ഥി ആഘോഷച്ചടങ്ങിൽ അതിഥികളായെത്തിയത്. കഴിഞ്ഞ മൂന്ന് വർഷമായി മുംബൈയിലെ വീട്ടിലാണ് ഈ വലിയ ആഘോഷം നടക്കുന്നത്. കൂടുതലും ബോളിവുഡ് താരങ്ങളെയാണ് അതിഥിയായി ക്ഷണിക്കുന്നത്.

ALSO READ:നോ പറഞ്ഞ് റിലാക്‌സ് ചെയ്‌തോളൂ; പഠനത്തിലും ജോലിയിലും മുന്നേറാന്‍ എളുപ്പവഴി

ഇത്തവണത്തെ ഗണേശ ചതുർഥി ആഘോഷത്തിൽ പങ്കെടുക്കുവാൻ നയൻതാരയും ഭർത്താവ് വിഘ്നേശ് ശിവനും എത്തിയതായിരുന്നു ചടങ്ങിന്റെ മറ്റൊരു ഹൈലൈറ്റ്. നയൻതാര വിഘ്‌നേശ് താര ദമ്പതികളെ കൂടാതെ ‘ജവാൻ’ സംവിധായകനായ അറ്റ്‍ലിയും ഭാര്യ പ്രിയയും ആഘോഷത്തിൽ പങ്കെടുക്കാനെത്തി.

ഷാറുഖ് ഖാനും കുടുംബവും, അനില്‍ കപൂർ, രൺവീർ സിങ്–ദീപിക പദുക്കോൺ, ആലിയ ഭട്ട്, സൽമാൻ ഖാൻ, രശ്മിക മന്ദാന, സച്ചിൻ തെൻഡുൽക്കറും കുടുംബവും, ഷാഹിദ് കപൂർ, പാണ്ഡ്യ കുടുംബം തുടങ്ങി സിനിമാ ലോകത്തെയും ക്രിക്കറ്റ് ലോകത്തെയും നിരവധി താരങ്ങളും അതിഥികളായെത്തി. കൂടാതെ ഐശ്വര്യ റായിയും മകൾ ആരാധ്യയും ചടങ്ങിൽ പങ്കെടുത്തു.

ALSO READ:തൃഷയും മലയാളത്തിലെ യുവ സംവിധായകനും വിവാഹിതരാകുന്നു? റിപ്പോർട്ടുകൾ പുറത്തുവിട്ട് ദേശീയ മാധ്യമങ്ങൾ

മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും കുടുംബാംഗങ്ങളും ചേർന്ന് ഗണേഷ് ചതുർഥിക്കായി പ്രത്യേക പൂജയും നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News