എട്ടുവര്‍ഷത്തെ പിണക്കം അവസാനിപ്പിക്കാതെ നയന്‍സും അല്ലുവും? അന്ന് സംഭവിച്ചതെന്ത് ?

നയന്‍താര, തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നയന്‍സും സൂപ്പര്‍താരം അല്ലു അര്‍ജുനും തമ്മില്‍ അത്ര നല്ല സൗഹൃദത്തിലല്ല എന്നൊരു ടോക്ക് കുറേ നാളായി സിനിമാലോകത്തുണ്ട്. അന്നപൂര്‍ണി എന്ന ചിത്രവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ നയന്‍സ്, ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. വമ്പന്‍ ചിത്രങ്ങളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇരുവരും തങ്ങളുടെ ജോലികളുമായി മുന്നോട്ടു പോകുമ്പോഴാണ് ഈ വിഷയത്തില്‍ മറ്റൊരു ട്വിസ്റ്റ് കൂടി ഉണ്ടായിരിക്കുന്നത്.

ALSO READ:  സവാളയും കൊച്ചുള്ളിയും വേണ്ട; ഞൊടിയിടയില്‍ തയ്യാറാക്കാം കിടിലന്‍ ചിക്കന്‍കറി

അല്ലുവിന്റെ ചിത്രത്തിലെ നായികാവേഷം നയന്‍സ് വേണ്ടെന്ന് വച്ചത്രേ. എട്ടു വര്‍ഷം മുമ്പുള്ള ഒരു ചെറിയ സംഭവത്തില്‍ ഇപ്പോഴും രണ്ടുപേരും തമ്മില്‍ പിണക്കത്തിലാണെന്നാണ് വിവരം. 2016ലാണ് സംഭവം. ഒരു അവാര്‍ഡ് വിതരണ ചടങ്ങിനിടയില്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത് നയന്‍സിനാണ്. അവാര്‍ഡ് നല്‍കാന്‍ വേദിയിലെത്തിയ അല്ലുഅര്‍ജുന്റെ കൈയില്‍ നിന്നും അത് സ്വീകരിച്ചു. എന്നാല്‍ അവാര്‍ഡ് വാങ്ങിയ ശേഷം ആരാധകരോട് സംസാരിച്ച നയന്‍താര ഈ അവാര്‍ഡ് ചിത്രത്തിന്റെ സംവിധായകന്‍ വിഘ്‌നേശ് ശിവനില്‍ നിന്ന് വാങ്ങാനാണ് ആഗ്രഹം എന്ന് പറഞ്ഞു. ഇതോടെ വിഘ്‌നേശ് വേദിയിലെത്തി താരത്തിന് അവാര്‍ഡ് നല്‍കുകയും അവരെ ആശ്ലേഷിക്കുകയും ചെയ്തു. എന്നാല്‍ ഇത് അല്ലുവിനെ അപമാനിച്ചത് പോലെയാണെന്നാണ് ആരാധകര്‍ ഉള്‍പ്പെടെ അഭിപ്രായപ്പെട്ടത്. ഈ പിണക്കം ഇതുവരെ മാറിയിട്ടില്ലാത്തതാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കാത്തതെന്നാണ് സിനിമാ നിരീക്ഷകരും പറയുന്നത്.

ALSO READ:   കേരളത്തെ അവഗണിക്കുന്നതിലൂടെ കേരളത്തിലെ ജനങ്ങളെയാണ് കേന്ദ്രം അവഗണിക്കുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News