ദയവ് ചെയ്ത് എന്നെ അങ്ങനെ വിളിക്കരുത്, ഒരു പെണ്ണ് ആയത് കൊണ്ട് അങ്ങനെ ഒരു ടാഗ് ഉണ്ടാകരുതെന്ന് നയൻ‌താര

തന്നെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കരുതെന്ന് നയൻതാര. അങ്ങനെ ഒരു പദവിയിലേക്ക് താന്‍ വന്നിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും ആ ടാഗ് തനിക്ക് എല്ലാവരും തന്ന സ്‌നേഹമാണെന്നും അന്നപൂരണി എന്ന സിനിമയുടെ ഭാഗമായി നടന്ന പരിപാടിക്കിടെ നയന്‍താര പറഞ്ഞു.

നയൻതാര പറഞ്ഞത്

ALSO READ: അദ്ദേഹവുമായി ഒരു ഫുൾ ലെങ്ത് ഫൈറ്റ് ചെയ്യാനുള്ള അവസരം കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്; മുകേഷ്

ദയവ് ചെയ്ത് എന്നെ അങ്ങനെ വിളിക്കരുത്. ആരെങ്കിലും അങ്ങനെ എന്നെ കുറിച്ച് പറയുമ്പോള്‍ പലപ്പോഴും ശകാരിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്.അങ്ങനെ ഒരു ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയിലേക്ക് ഞാന്‍ വന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല. പടത്തില്‍ പറയുന്നത് പോലെ, ഒരു പെണ്ണ് ആയത് കൊണ്ട് അങ്ങനെ ഒരു ടാഗ് ഉണ്ടാകരുത് എന്ന് ചിന്തിക്കുന്നത് കൊണ്ടാണോ എന്നറിയില്ല.

ALSO READ: അത്രയും ഞാൻ കഷ്ടപ്പെട്ടിട്ടുണ്ട്, ഇല്ല ഇതിനപ്പുറത്തേക്ക് എനിക്കിനി ഒന്നും ചെയ്യാനില്ലെന്ന് നടൻ സിദ്ധാർഥ്

ആ ഒരു ടാഗില്‍ എന്നെ വിളിക്കുമ്പോള്‍, ഒരു പത്ത് പേര്‍ അഭിമാനത്തോടെയും സന്തോഷത്തോടെയും വിളിക്കുകയാണെങ്കില്‍ ഒരു അമ്പത് പേര്‍ ശകാരിക്കുന്നത് പോലെയാണ്. എന്റെ സിനിമയിലെ യാത്രയും എന്റെ വിഷയങ്ങളും ഞാന്‍ എങ്ങനെയുള്ള സിനിമ ചെയ്യണമെന്നും എങ്ങനെയുള്ള സ്‌ക്രിപ്റ്റ് ഞാന്‍ തെരെഞ്ഞെടുക്കണമെന്നും ഒക്കെയുള്ള കാര്യങ്ങള്‍ ആ ടാഗിനെ ബേസ് ചെയ്തല്ല. ആ ടാഗ് എനിക്ക് എല്ലാവരും തന്ന സ്‌നേഹമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News