‘എങ്കേയോ പാത്ത മാതിരി’; ഒരേ വേദിയിൽ നയൻസും ധനുഷും

dhanush

അടുത്തിടെ ധനുഷും നയൻതാരയും തമ്മിലുള്ള പകർപ്പവകാശ തർക്കം വളരെയധികം ചർച്ചയായിരുന്നു. സോഷ്യൽമീഡിയയിലടക്കം ഈ തർക്കം ഏറെ ചർച്ചയായിരുന്നു. തർക്കങ്ങൾ മലയാളത്തിലടക്കം നടക്കുന്ന വേളയിൽ ഇപ്പോഴിതാ രണ്ടുപേരും പങ്കെടുത്ത ഒരു ചടങ്ങാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

നിർമാതാവായ ആകാശ് ഭാസ്കരന്റെ വിവാഹച്ചടങ്ങിന് ഇരുവരുമെത്തിയതാന് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. വിവാദങ്ങൾക്ക് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന വേദി കൂടിയാണിത്. അടുത്തായി ഇരുന്നിട്ടും ഇവർ പരസ്പരം മുഖം കൊടുത്തില്ല എന്നതാണ് സോഷ്യൽമീഡിയ കണ്ടെത്തിയിരിക്കുന്നത്. ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇഡ്ലി കടയുടെ നിർമ്മാതാവാണ് ആകാശ്.

വിഘ്നേഷ് ശിവനൊപ്പമാണ് നയൻതാര എത്തിയത്. ഇവർ എത്തുമ്പോൾ സദസിന്റെ മുന്നിൽ ധനുഷുമുണ്ടായിരുന്നു. ചടങ്ങിൽ ധനുഷ് ഇരുന്നതിന് തൊട്ടടുത്ത ഇരിപ്പിടത്തിൽ തന്നെയാണ് നയൻതാരയും ഇരുന്നത്. എന്നാൽ ഇരുവരും പരസ്പരം മൈൻഡ് ചെയ്തില്ല. വീഡിയോയിൽ ധനുഷ് സ്റ്റേജിലേക്ക് നോക്കിയിരിക്കുകയും നയൻതാര കൂടെയുള്ളവരോട് സംസാരിക്കുകയും ചെയ്യുന്നത് കാണാം.

നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന സിനിമ നിർമിച്ചത് ആയിരുന്നു. ആ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്.

നയൻതാരയുടെ ഡോക്യൂമെന്ററിയിൽ ധനുഷ് നിർമിച്ച സിനിമയുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ 10 കോടി ധനുഷ് നഷ്ടപരിഹാരമാവശ്യപ്പെട്ട് നയൻതാരയ്ക്ക് നോട്ടീസ് അയച്ചിരുന്നു.നയൻതാരയും വിഘ്‌നേഷും പ്രണയത്തിലാകുന്നതും ധനുഷ് നിർമിച്ച ഈ സിനിമയിലായിരുന്നു.

also read: ആ ഡയലോഗ് വിജയ് കൈയില്‍ നിന്നിട്ടതായിരുന്നു: ശിവകാര്‍ത്തികേയന്‍
വിമർശനവുമായി നയൻതാര രം​ഗത്തെത്തിയിരുന്നു. ധനുഷിന് തന്നോട് പകയാണെന്നായിരുന്നു നയൻതാര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ വ്യക്തമാക്കിയത്. തുടർന്ന് കഴിഞ്ഞദിവസം ഡോക്യുമെന്ററി നിർമിക്കാൻ തന്നോട് സഹകരിച്ച നിർമാതാക്കളുടെ പേരുവിവരങ്ങളും നടി പുറത്തുവിട്ടിരുന്നു.മറ്റ് താരങ്ങൾ ഉൾപ്പടെ സംഭവത്തിൽ നയൻതാരയെ പിന്തുണച്ച് എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News