ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയാല്‍ ഫോണ്‍ അടിച്ച് തകര്‍ക്കും: നയന്‍താര

ക്ഷേത്രദര്‍ശനത്തിനിടെ നയന്‍താരയെ വളഞ്ഞ് ആരാധകര്‍. അനുവാദമില്ലാതെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താന്‍ ശ്രമിച്ച ആരാധകരോട് നയന്‍താര ദേഷ്യപ്പെട്ടു. കുംഭകോണത്തിന് സമീപമുള്ള മേലവത്തൂര്‍ ഗ്രാമത്തിലെ കാമാച്ചി അമ്മന്‍ ക്ഷേത്രത്തില്‍ എത്തിയതായിരുന്നു നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും

അമ്മന്‍ ക്ഷേത്രത്തില്‍ നിന്നും ഇരുവരും തൊട്ടടുത്തുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് പോയി. അതിന് ശേഷം നേരെ റെയില്‍വേ സ്റ്റേഷനിലേക്ക് പോയി. ഈ വഴിയെല്ലാം നയന്‍താരയെ ആരാധകരും യൂട്യൂബ് ചാനലുകളും പിന്തുടരുന്നുണ്ടായിരുന്നു. വീഡിയോ പകര്‍ത്തിയ ഒരാളോട് നയന്‍താര കയര്‍ത്തു. താന്‍ ഫോണ്‍ തകര്‍ക്കുമെന്നായിരുന്നു നയന്‍താര പറഞ്ഞത്. കൂടാതെ തോളില്‍ പിടിച്ച് ഒരാള്‍ ചിത്രമെടുക്കാന്‍ ശ്രമിച്ചതോടെ നയന്‍താര എതിര്‍പ്പ് പ്രകടിപ്പിച്ചു.

തന്നെ കാണാന്‍ ആളുകള്‍ ഒത്തുകൂടിയതോടെ നയന്‍താരയ്ക്ക് ശാന്തമായി ദര്‍ശനം നടത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News