തൃഷയെ പിന്നിലാക്കി നയൻതാര, മണിരത്നം കമൽ ഹാസൻ ചിത്രത്തിൽ ചോദിച്ചത് കോടികൾ; റിപ്പോർട്ട് പുറത്ത്

മണിരത്നം സിനിമകളിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങിയ നടി എന്ന നേട്ടം ഇനി നയൻതാരയ്ക്ക് സ്വന്തം. കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന പുതിയ ചിത്രത്തിലെ കഥാപാത്രത്തിലേക്കാണ് തൃഷയെക്കാൾ കൂടുതൽ പ്രതിഫലം നയൻതാര ചോദിച്ചിരിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. നായകൻ എന്ന ക്ലാസിക് സിനിമയ്ക്ക് ശേഷം കമലും മണിരത്നവും ഒന്നിക്കുന്ന സിനിമയിൽ തൃഷയും നയൻതാരയും പ്രധാനപ്പെട്ട വേഷങ്ങളാണ് ചെയ്യുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

ALSO READ: ‘ഇന്ത്യൻ സിനിമയിലെ രണ്ടു വിസ്മയങ്ങൾ’ വീണ്ടും ഒന്നിക്കുന്നു, കമൽഹാസനും മണിരത്നവും നേർക്കുനേർ; ചിത്രങ്ങൾ വൈറൽ

12 കോടിയാണ് സിനിമയ്ക്ക് വേണ്ടി നയൻതാര ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ തൃഷയും ഇതേ പ്രതിഫലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചില റിപ്പോർട്ടുകൾ വരുന്നുണ്ട്. കമൽ ഹാസന്റെ പിറന്നാൾ ദിനമായ നവംബർ ഏഴാം തിയ്യതി ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.

ALSO READ: എൻ്റെ ലൈംഗികതയെ ആദ്യമായി അംഗീകരിച്ചത് ഷാരൂഖ്, മറ്റുള്ളവർക്ക് അതൊരു തമാശയായിരുന്നുവെന്ന് കരൺ ജോഹർ

അതേസമയം, ഇന്ത്യൻ സിനിമയിലെ രണ്ടു വിസ്മയങ്ങളാണ് സംവിധായകൻ മണിരത്‌നവും നടൻ കമൽ ഹാസനും. ഇരുവരും ഒന്നിച്ച നായകൻ എന്ന ചിത്രം തമിഴകത്തെ ക്ലാസിക് സിനിമയായിട്ടാണ് വാഴ്ത്തപ്പെടുന്നത്. പല മലയാള ചിത്രങ്ങൾക്കും നായകനിലെ കഥാ സന്ദർഭം വഴിയൊരുക്കിയിട്ടുണ്ട്. ആ വർഷത്തെ മികച്ച നടനുള്ള നാഷണൽ അവാർഡ് പോലും കമലിന് ഈ ചിത്രത്തിലൂടെ ലഭിച്ചു. അതുകൊണ്ട് തന്നെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്തകളും വലിയ പ്രതീക്ഷയാണ് പ്രേക്ഷർക്ക് സമ്മാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News