പീരിയഡ് ആക്ഷൻ ഡ്രാമയുമായി നയൻ‌താര; വരുന്നു “റാക്കായി”

rakkayi

ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ കേന്ദ്ര കഥാപാത്രമാക്കി “റാക്കായി” എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് ടീസർ താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് പുറത്തിറക്കി. പുതുമുഖ സംവിധായകനായ സെന്തിൽ നല്ലസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഡ്രംസ്റ്റിക് പ്രൊഡക്ഷൻസും മൂവിവേഴ്‌സ് സ്റ്റുഡിയോസും ചേർന്നാണ്.

നയൻതാരയുടെ കരിയറിലെ തന്നെ വളരെ വ്യത്യസ്തമായ ഒരു ആക്ഷൻ റോൾ ആണ് റാക്കായി. പീരിയഡ് ആക്ഷൻ ഡ്രാമ ഴോണറിൽപെടുന്ന ചിത്രം വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം തന്നെയാണെന്ന് അണിയറ പ്രവർത്തകർ ഉറപ്പ് നൽകുന്നു.

ഗോവിന്ദ് വസന്തയാണ് റാക്കായിയുടെ സംഗീതം ഒരുക്കുന്നത്. ഗൗതം രാജേന്ദ്രൻ ഛായാഗ്രഹണവും പ്രവീൺ ആന്റണി എഡിറ്റിംഗും നിർവ്വഹിക്കുന്നു. സിനിമയുടെ താരനിരയുടെയും മറ്റ് സാങ്കേതിക വിദഗ്ധരുടെയും വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

പ്രീപ്രൊഡക്ഷൻ ജോലികൾ വേഗത്തിലായി പുരോഗമിക്കുകയാണെന്നും പുതിയ വിശദാംശങ്ങൾ ഉടൻ പുറത്തുവരുമെന്നും അവർ അറിയിച്ചു. വാർത്താപ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News