‘നാന്‍ വന്തിട്ടേന്ന് സൊല്ല്’- മക്കള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ വരവറിയിച്ച് നയന്‍താര

ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് തുറന്ന് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താര. മക്കളായ ഉയിരിനും ഉലകത്തിനുമൊപ്പമുള്ള വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. മക്കളെയും കയ്യിലെടുത്ത് കൂളിംഗ് ഗ്ലാസ് ധരിച്ച് നടന്നു വരുന്ന വിഡിയോ ‘നാന്‍ വന്തിട്ടേന്ന് സൊല്ല്’ എന്ന ക്യാപ്ഷനോട് കൂടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് കുട്ടികളുടെ മുഖം പ്രേക്ഷകരെ കാണിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മക്കള്‍ക്ക് ഓണസദ്യ നല്‍കുന്ന ചിത്രങ്ങള്‍ ഭര്‍ത്താവ് വിഘ്നേഷ് ശിവ പങ്കുവെച്ചത്.

Also Read: ഇന്ത്യയുടെ അഭിമാന താരം ആര്‍.പ്രഗ്‌നാനന്ദയ്ക്ക് ജന്മനാട്ടില്‍ ഉജ്ജ്വല വരവേല്‍പ്പൊരുക്കി തമിഴ്‌നാട് സര്‍ക്കാര്‍

സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന നയന്‍താരയുടെ ചിത്രങ്ങളൊക്കെ പ്രേക്ഷകര്‍ അറിഞ്ഞിരുന്നത് ഭര്‍ത്താവ് വിഘ്നേഷ് പങ്കുവെയ്ക്കുന്ന ചിത്രങ്ങളിലൂടെയാണ്. തന്റെ പുതിയ ചിത്രമായ ജവാന്റെ ട്രയിലറും നടി ഇതിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News