‘പബ്ലിസിറ്റിക്ക് വേണ്ടി ഒരാളുടെ പ്രതിച്ഛായ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആളല്ല ഞാൻ’: നയൻ‌താര

nayanthara

‘പബ്ലിസിറ്റിക്ക് വേണ്ടി ഒരാളുടെ പ്രതിച്ഛായ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആളല്ല താനെന്ന് നടി നയൻ‌താര. ധനുഷുമായുള്ള വിവാദത്തില്‍ ആണ് താരത്തിന്റെ മറുപടി. നയന്‍താരയെ കുറിച്ചുള്ള നെറ്റ്ഫ്‌ളിക്സ് റിലീസ് ചെയ്ത ഡോക്യുമെന്ററിയായ ‘നയന്‍താര: ബിയോണ്ട് ദി ഫെയറിടെയില്‍’ ഉയർന്ന വിവാദങ്ങൾ സിനിമാലോകത്ത് വൻ ചർച്ചയായിരുന്നു.

തനിക്ക് ശരിയാണെന്ന് തോന്നുന്ന എന്തെങ്കിലും ചെയ്യാന്‍ ഞാന്‍ എന്തിന് ഭയപ്പെടണം? എന്നും ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍ മാത്രമേ ഭയപ്പെടേണ്ടതുള്ളൂ എന്നും നയൻ‌താര പറഞ്ഞത്.തന്നെ പിന്തുണച്ചവര്‍ നിരവധിയുണ്ടെങ്കിലും ഇത് ഒരു പി.ആര്‍ സ്റ്റണ്ടാണെന്ന് കരുതുന്ന ധനുഷിന്റെ ആരാധകരുണ്ട്, അതുകൊണ്ടാണ് താനിത് പറയുന്നതെന്നും ആണ് നയന്‍താര ഒരു അഭിമുഖത്തിൽ പറഞ്ഞത്.

തന്റെ സിനിമയെ പ്രൊമോട്ട് ചെയ്യുക എന്നത് തന്റെ ഉദ്ദേശ്യമല്ലെന്നും നടി പറഞ്ഞു.തന്റെ ഡോക്യുമെന്ററിക്കെതിരെ 10 കോടി രൂപയുടെ കേസ് ഫയല്‍ ചെയ്തതിന് നയന്‍താര ധനുഷിനെതിരെ കത്ത് പങ്കുവെച്ചതോടെയാണ് വിഷയം കൂടുതൽ ശ്രെധ നേടുന്നത്. നാനും റൗഡി താന്റെ നിര്‍മാതാവ് ധനുഷ്, ആ സിനിമയിലെ ക്ലിപ്പ് ഉപയോഗിച്ചതിന് നയന്‍താരയില്‍ നിന്ന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതാണ് വിവാദങ്ങൾക്കിടയാക്കിയത്.

also read: കാത്തിരിപ്പിന് ഇനി കുറച്ച് നാളുകൾ ബാക്കി; ബറോസ് ഒരുപാട് കുട്ടികള്‍ക്ക് സന്തോഷം പകരുമെന്ന് താരം
ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്നാരോപിച്ച് ധനുഷ് അടുത്തിടെ മദ്രാസ് ഹൈക്കോടതിയില്‍ നയന്‍താരക്കും വിഘ്‌നേഷ് ശിവനുമെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. നയന്‍താര ഇതെല്ലാം ചെയ്തത് പബ്ലിസിറ്റിക്കും ഡോക്യൂമെന്ററിയുടെ പ്രചരണത്തിനും വേണ്ടിയാണെന്നാണ് പലരും അഭിപ്രായപ്പെട്ടിരുന്നു. , ധനുഷ് തന്നോട് സംസാരിക്കാന്‍ വിസമതിച്ചതിനാല്‍ തനിക്ക് വേറെ വഴിയില്ലാത്തതിനാലാണ് തുറന്ന കത്തുമായി പോകേണ്ടിവന്നതെന്ന് നയന്‍താര പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News