‘ഞങ്ങളുടെ പ്രണയം തുടങ്ങുന്നത് ഇങ്ങനെയാണ്’;പ്രണയ രഹസ്യം വെളിപ്പെടുത്തി നയൻ‌താര

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ വിശേഷങ്ങൾ അറിയാൻ എപ്പോഴും ആരാധകർക്ക് ഏറെ ഇഷ്ട്ടമാണ്. ഒരുപാട് ആരാധകരാണ് നടിക്കുള്ളത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് നടി സംവിധായകൻ വിഘ്നേഷ് ശിവനെ വിവാഹം ചെയ്യുന്നത്. ഇരുവർക്കും രണ്ട് കുട്ടികളും ഉണ്ട്. ഇവരുടെ വിശേഷങ്ങൾ ഇരുവരും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്.

ഈ മാസം 18 ന് നയൻതാരയുടെ പിറന്നാൾ ദിനത്തിൽ ‘നയന്‍താര: ബിയോണ്ട് ദ് ഫെയറി ടെയ്‌ൽ’ എന്ന ഡോക്യുമെന്ററി ഫിലിം റീലീസ് ചെയ്യുകയാണ്. ​ഗൗതം വാസുദേവ മേനോനാണ് ഡോക്യുമെന്ററിയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. നയൻതാരയുടെയും വിഘ്നേഷിന്റെയും പ്രണയവും വിവാഹവുമെല്ലാം കോർത്തിണക്കിയാണ് ഡോക്യു ഫിലിം ഒരുക്കിയിരിക്കുന്നത്. ​വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് ഇരുവരുടെയും പ്രണയകഥ പുറംലോകത്തെ അറിയിക്കുന്നത്.

Also read:ഗായകന്‍ ദില്‍ജിത്ത് ദോസഞ്ജിന്റെ സംഗീത പരിപാടിക്ക് വിലക്ക്; കാരണം ഇത്

2015 ല്‍ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ഇരുവരുടെയും പ്രണയം തുടങ്ങുന്നത് എന്നാണ് വെളിപ്പെടുത്തൽ. ഡോക്യു ഫിലിം റിലീസിന് മുന്നോടിയായി ഒരു ടീസർ കൂടി അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. അതിന് പിന്നാലെ നിരവധിപേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഇപ്പോൾ ആ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

‘പോണ്ടിച്ചേരിയിലെ റോഡിൽ ഞങ്ങള്‍ സിനിമയുടെ ചിത്രീകരണം നടത്തുകയായിരുന്നു, ഞാന്‍ എന്റെ ഷോട്ടിനായി കാത്തിരിക്കുകയായിരുന്നു. വിജയ് സേതുപതി സാറുമായി വിക്കി ഒരു രംഗം ചര്‍ച്ച ചെയ്യുന്നത് ഞാന്‍ കണ്ടു. എന്തുകൊണ്ടോ, അന്ന് ഞാന്‍ അവനെ വ്യത്യസ്തമായി നോക്കി. എന്റെ മനസില്‍ ആദ്യം വന്നത്, ‘ഇദ്ദേഹം എന്തൊരു ക്യൂട്ട് ആണെന്നായിരുന്നു’. ഒരു സംവിധായകനെന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തിക്കുന്ന രീതിയും കാര്യങ്ങള്‍ വിശദീകരിക്കുന്ന രീതിയും എന്റെ ശ്രദ്ധയാകര്‍ഷിച്ചു’- നയന്‍താര പറഞ്ഞു.

Also read:ആസിഫ് അലി മുതൽ നയൻ‌താര വരെ; ഈ ആഴ്ച്ചത്തെ സിനിമ വിരുന്നൊരുക്കി ഒടിടി

സിനിമയുടെ ചിത്രീകരണത്തിന് ശേഷം താന്‍ വിഘ്‌നേഷിന് ഒരു സന്ദേശം അയച്ചതായി നയന്‍താര പറഞ്ഞു. അതിങ്ങനെയായിരുന്നു,’എനിക്ക് ഈ സെറ്റ് മിസ് ചെയ്യും’. വിഘ്‌നേഷ് അതിന് ഇങ്ങനെ മറുപടി നല്‍കി, ‘എനിക്കും അതേ അനുഭവമായിരിക്കും മാഡം’. ‘ഏതൊരു ആണ്‍കുട്ടിയും സുന്ദരിയായ പെണ്‍കുട്ടിയെ നോക്കും, ഞാന്‍ കള്ളം പറയില്ല. എന്നാല്‍ മാഡത്തിനെ ഞാന്‍ അങ്ങനെ കണ്ടിരുന്നില്ല’ വിഘ്‌നേഷ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News