നയന്‍താരയുടെ പിറന്നാള്‍ ദിനത്തിലാണ് താരത്തിന്റെ വിവാഹ ഡോക്യുമെന്ററി, പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് സ്ട്രീമിംഗ് ചെയ്യാന്‍ ആരംഭിച്ചത്. ഗൗതം വാസുദേവ് മേനോനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.
ഏറെ വിവാദങ്ങള്‍ക്കിടയിലായിരുന്നു നയന്‍താരയുടെ ഡോക്യുമെന്ററി പുറത്തിറങ്ങിയത്. ധനുഷ്- നയന്‍താര വിവാദങ്ങള്‍ക്ക് കാരണമായ ‘നാനും റൗഡി താന്‍ ‘സിനിമയുടെ അണിയറദൃശ്യങ്ങളും ഇന്ന് പുറത്തിറക്കിയ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചിത്രത്തിന്റെ ബിടിഎസ് ദൃശ്യങ്ങളും നിര്‍മാതാവിന് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചത് വിവാദമായിരുന്നു. സെറ്റില്‍ വിഘ്‌നേഷ് താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതും നയന്‍താരയോട് സംസാരിക്കുന്നതും കാണാനാകും.
നടനും നിര്‍മാതാവുമായ ധനുഷിനെതിരെ ഗുരുതര വെളിപ്പെടുത്തലാണ് നയന്‍താര നടത്തിയത്. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തിലാണ് നടിയുടെ പ്രതികരണം. ധനുഷ് വൈരാഗ്യ ബുദ്ധിയോടെ പെരുമാറുന്ന ആളാണെന്നും ആരാധകര്‍ക്ക് മുന്നില്‍ കാണിക്കുന്ന നിഷ്‌കളങ്ക മുഖമല്ല ധനുഷിന് ഉള്ളതെന്നും നയന്‍താര കത്തിലൂടെ വ്യക്തമാക്കി.
എന്നാല്‍ ഇപ്പോഴിതാ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി ‘നയന്‍താര ബിയോണ്ട് ദ ഫെയറി ടെയ്ലു’മായി ബന്ധപ്പെട്ട് എന്‍.ഒ.സി നല്‍കിയവരുടെ പട്ടികയുമായി രംഗത്തെത്തിയിരിക്കുകയാണ് നയന്‍താര. വിവിധ നിര്‍മാണ കമ്പനികളില്‍പ്പെട്ട 37 നിര്‍മാതാക്കളെ പേര് പരാമര്‍ശിച്ച് അവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്.
മലയാളത്തില്‍ നിന്ന് രാപ്പകല്‍ സിനിമാ നിര്‍മാതാവ് ഹൗളി പോട്ടൂര്‍, രസിക എന്റര്‍ടെയ്ന്‍മെന്റിന്റ എന്‍.ബി വിന്ധ്യന്‍, വര്‍ണചിത്ര പ്രൊഡക്ഷന്‍സ് മഹ സുബൈര്‍, അമ്മു ഇന്റര്‍ഷനാഷണല്‍ അബ്ദുള്‍ ഹമീദ് മുഹമ്മദ് ഫസി എന്നിവരുടെ പേരാണ് ലിസ്റ്റിലുള്ളത്.
താന്‍ ഇതുവരെ അഭിനയിച്ച നിരവധി സിനിമികളിലെ സന്തോഷകരമായ നിമിഷങ്ങള്‍ ഡോക്യുമെന്ററിക്കായി ചേര്‍ത്തുവെച്ചിട്ടുണ്ടെന്നും ഇതിനായി നിരവധി നിര്‍മാതാക്കളെ കാണേണ്ടിവന്നെന്നും നയന്‍താര ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
ഷാരൂഖ് ഖാനും ഗൗരിഖാനും അടക്കമുള്ള നിര്‍മാതാക്കളെ സമീപിക്കേണ്ടിവന്നു. അവരെല്ലാം ഒരു മടിയുമില്ലാതെ, ഒട്ടും വൈകിപ്പിക്കാതെ വീഡിയോ ഉപയോഗിക്കുവാന്‍ എന്‍.ഒ.സി നല്‍കിയെന്നും നയന്‍താര പോസ്റ്റില്‍ കുറിച്ചു.
നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യം ഉള്‍പ്പെടുത്തിയതിന് നടന്‍ ധനുഷ് 10 കോടി രൂപ കോപ്പി റൈറ്റ് ഇനത്തില്‍ ചോദിച്ച സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here