കണ്ണീരോടെയാണെങ്കിലും അവള്‍ പറയും ‘എനിക്കത് ലഭിച്ചു’, വിഗ്നേഷ് ശിവൻ അൺഫോളോ ലിസ്റ്റിൽ; നയൻതാരയോട് സത്യം അന്വേഷിച്ച് ആരാധകർ

കഴിഞ്ഞ ദിവസമാണ് നയൻതാര വിക്കിയെ അൺഫോളോ ചെയ്‌തതായിട്ടുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്നത്. ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ട് എന്ന തരത്തിലാണ് ഈ വാർത്തയെ സോഷ്യൽ മീഡിയ നോക്കിക്കണ്ടത്. നയൻതാരയുടെ സങ്കടം കലർന്ന ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയും ഇതിന് ആധാരമായി പലരും എടുത്തുകാട്ടി.

ALSO READ: എം ജി സർവകലാശാല കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും

കണ്ണീരോടെയാണെങ്കിലും അവള്‍ പറയും ‘എനിക്കത് ലഭിച്ചു’, എന്നായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിൽ നയന്‍താര പങ്കുവെച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ചർച്ചകൾ തുടരുന്നത്. എന്നാൽ നയൻതാര നേരത്തെ വിഘ്നേഷ് ശിവനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്നിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്നാണ് സംഭവത്തിൽ ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ALSO READ: കോഴിക്കോട് ബൈക്ക് പോസ്റ്റിൽ ഇടിച്ച് വാഹനാപകടം; രണ്ട് മരണം

അതേസമയം, ബോളി ബ്ലൈൻഡ്‌സ് എൻ ഗോസ്സിപ്സ് എന്ന പേജിലാണ് നയൻതാര വിഘ്നേഷ് ശിവനെ അൺഫോളോ ചെയ്‌തതായി ചൂണ്ടിക്കാട്ടിയത്. സംഭവത്തിൽ നയൻതാരയുടെയും വിക്കിയുടെയും ചിത്രങ്ങൾക്ക് താഴെ ആരാധകരുടെ ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം നയൻ‌താര ഫോളോ ചെയ്യുന്നവരുടെ ലിസ്റ്റിൽ ഇപ്പോൾ വിക്കി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News