നയൻസ് -വിക്കി ജോഡികൾ ഒന്നിക്കാൻ കാരണം ഈ താരം

സിനിമ ആരാധകർക്ക് പ്രിയപ്പെട്ട താരദമ്പതികളിൽ ഒരാളാണ് നയൻസ് വിക്കി ജോഡികൾ. ഇവരുടെതായി സോഷ്യൽമീഡിയയിൽ വരുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ വൈറലാകാറുണ്ട്. നാനും റൗഡി താന്‍ എന്ന ചിത്രമാണ് ഈ ജോഡികളെ ഒന്നിപ്പിച്ചത്. എന്നാൽ ഇപ്പോൾ ഇരുവരെയും ഒന്നമിപ്പിക്കാൻ നടൻ ധനുഷ് കാരണമായി എന്നാണ് പറയുന്നത്. ഒരു അഭിമുഖത്തിലാണ് വിഘ്‌നേഷ് ഇക്കാര്യം പറഞ്ഞത്.

ALSO READ: പാർലമെന്റ് തെരഞ്ഞെടുപ്പ് അവസാനിച്ചു; കുവൈറ്റ് മന്ത്രിസഭ രാജിവെച്ചു

ധനുഷാണ് തന്നെക്കൊണ്ട് നാനും റൗഡി താന്‍ സിനിമയുടെ കഥ നയൻതാരയോടു പറയിക്കുന്നത്. കഥ നയൻതാരക്ക് ഇഷ്ടപ്പെട്ടു. ചിത്രത്തിന്റെ പ്രധാന വേഷത്തിലേക്ക്‌ നയന്‍താരയുടെ പേര് നിര്‍ദേശിച്ചതും ധനുഷ് തന്നെയാണ്. ആ സിനിമ കാരണം ഒരുപാട് സമയം നയന്‍താരയ്‌ക്കൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ തങ്ങൾ അടുത്തുവെന്നും വിഘ്‌നേഷ് പറഞ്ഞു.

എന്നാൽ വിഘ്‌നേഷുമായി അടുത്തത് വളരെ സ്വാഭാവികമായിട്ടായിരുന്നു എന്നാണ് നയന്‍താര വ്യക്തമാക്കിയിരുന്നത്.എന്നാൽ വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമാണ് വിഘ്‌നേഷും നയന്‍താരയും 2022ല്‍ വിവാഹിതരാവുന്നത്. ഇരുവർക്കും വാടകഗർഭത്തിലൂടെ ജനിച്ച ഇരട്ടകുട്ടികളും ഉണ്ട്.
ALSO READ: ബിജെപിയുടെ ജനദ്രോഹങ്ങൾ എണ്ണിപ്പറഞ്ഞ് മാവേലിക്കര മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് യോഗങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News