വിവാദങ്ങളെ കാറ്റില്‍ പറത്തി നയന്‍താര: അറ്റ്ലി അഭിമാനമെന്ന് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി

സംവിധായകന്‍ ആറ്റ്ലിയും നയന്‍താരയും തമ്മില്‍ ജവാന്‍ റിലീസിന് ശേഷം ചില അസ്വാരസ്യങ്ങളുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ നയന്‍താരയെക്കാള്‍ പ്രാധാന്യം ദീപിക പദുക്കോണിന് നല്‍കിയെന്നും അത് നടിയെ അലോസരപ്പെടുത്തിയെന്നുമായിരുന്നു വാര്‍ത്ത. ഇക്കാര്യത്തില്‍ ആറ്റലിയോട് നയന്‍താരയ്ക്ക് നീരസം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ALSO READ: നീയില്ലാത്ത എനിക്ക് ജീവിക്കാനാവില്ല; മകളുടെ മരണത്തിൽ വിജയ് ആന്റണിയുടെ ഭാര്യയുടെ വാക്കുകൾ

ഇപ്പോ‍ഴിതാ ഇത്തരം വാര്‍ത്തകളെല്ലാം തള്ളുന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുെവച്ച് രംഗത്തെത്തിയിരിക്കുകയാണ് നയന്‍താര. സെപ്ടംബര്‍ 21 ന് ആറ്റ്ലിയുടെ ജന്മദിനത്തിലാണ് സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘‘പിറന്നാൾ ആശംസകൾ അറ്റ്ലീ, നിന്നിൽ ഞാൻ അഭിമാനിക്കുന്നു.’’ അറ്റ്ലീക്ക് പിറന്നാൾ ആശംസയായി നയൻ താര ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ജവാൻ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ അറ്റ്ലീയോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും നയൻതാര പങ്കുവെച്ചിട്ടുണ്ട്.

ALSO READ: ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയില്‍ മറച്ചുവെച്ച ഒരു കാര്യം കൂടി ഉണ്ട്; പി എസ് പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News