അന്നപൂരണി എന്ന ചിത്രത്തിൽ ശ്രീരാമനെ നിന്ദിച്ചെന്ന് കാണിച്ച് നൽകിയ പരാതിയിൽ നയൻതാരക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് പൊലീസ്. ചിത്രത്തിന്റെ സംവിധായകൻ, നിർമാതാവ്, നെറ്റ്‍ഫ്ലിക്സ് അധികൃതർ എന്നിവർക്കെതിരെയും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തു.
ALSO READ: കൊഹ്‌ലി അത്ര ഫേമസ് അല്ല? ഫുട്‍ബോൾ ഇതിഹാസം റൊണാൾഡോ ആ പേര് കേട്ടിട്ടില്ല? വൈറലായി യൂട്യൂബറുടെ റീൽ
ശ്രീരാമനെ നിന്ദിച്ചു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിച്ചു, മതവികാരങ്ങൾ വ്രണപ്പെടുത്തി തുടങ്ങിയവ ആരോപിച്ചുള്ള ഹിന്ദു സേവാ പരിഷത്തിന്റെ പരാതിയിലാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. നയൻതാര, സംവിധായകൻ നിലേഷ് കൃഷ്ണ, നിർമാതാക്കളായ ജതിൻ സേതി, ആർ.രവീന്ദ്രൻ, നെറ്റ്‌ഫ്ലിക്സ് ഇന്ത്യ കണ്ടന്റ് ഹെഡ് മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഡിസംബർ ആദ്യവാരത്തിലാണ് അന്നപൂരണി തിയേറ്ററുകളിലെത്തിയത്. ഡിസംബർ അവസാനം നെറ്റ്‌ഫ്ലിക്സ് വഴി ചിത്രം പ്രദർശനം തുടങ്ങിയതോടെ വ്യാപക വിമർശനങ്ങളും പരാതികളും ഉയരുകയായിരുന്നു. നയൻതാരയ്‌ക്കും മറ്റുള്ളവർക്കുമെതിരെ മുംബൈയിൽ ബജ്റങ്ദൾ, ഹിന്ദു ഐടി സെൽ എന്നിവരും നേരത്തെ പരാതികൾ നൽകിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here