ഇതുവരെ ആരും അറിയാത്ത നയന്‍താരയുടെ കഥ: ഡോക്യുമെന്‍ററിയുടെ റിലീസ് തിയതി പ്രഖ്യാപിച്ച് നെറ്റ്ഫ്ലിക്സ്

Nayanthara’s ‘Beyond the Fairy Tale’

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയിലിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ‘ലേഡി സൂപ്പര്‍സ്റ്റാറിന്‍റെ ജന്മദിനമായ നവംബര്‍ 18-നാകും നെറ്റ്ഫ്ലിക്സിൽ ഡോക്യുമെന്‍ററി പ്രീമിയര്‍ ചെയ്യുക. നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍, വിഘ്‌നേഷ് ശിവനുമായുള്ള വിവാഹത്തിനെ കുറിച്ച് മാത്രമല്ല. മറിച്ച് അവരുടെ കരിയറിനെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളിച്ച് എടുത്ത ഡോക്യുമെന്‍ററിയാണിത്. വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകാനുള്ള നടിയുടെ യാത്രയും ഇതില്‍ കാണിക്കും.

ഒരു മണിക്കൂര്‍ 21 മിനിറ്റാണ് ഡോക്യുമെന്‍ററിയുടെ ദൈർഘ്യം. മകളായും സഹോദരിയായും പങ്കാളിയായും അമ്മയായും സുഹൃത്തായും അഭിനേതാവായും നയന്‍താരയെ കുറിച്ച് പറഞ്ഞു കേട്ടിട്ടില്ലാത്ത കഥകള്‍ ചിത്രത്തിലുണ്ടാകും.

ALSO READ; ഇത്തനെ അഴകും മൊത്തം സേര്‍ന്ത്…പച്ചകണ്‍ ദേവതൈ പിറന്നാള്‍ നിറവില്‍ !

രണ്ട് വര്‍ഷം മുമ്പ് നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയ്‌ലിന്റെ ടീസര്‍ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയിരുന്നു. 2023ല്‍ പുറത്തിറങ്ങിയ അന്നപൂരണി: ദ ഗോഡ്സ് ഓഫ് ഫുഡ് എന്ന തമിഴ് ചിത്രത്തിലാണ് നയന്‍താര അവസാനമായി അഭിനയിച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ചിത്രം വിവാദത്തിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News