‘ഫഹദിന്റെ കൂടെ അങ്ങനെയൊരു കഥാപാത്രം എനിക്ക് ഇനി ചെയ്യാൻ കഴിയില്ല’: നസ്രിയ

തെന്നിന്ത്യക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് നസ്രിയ നസിം. നേരം എന്നാൽ മലയാളം സിനിമയിലൂടെയാണ് നായികയായി എത്തുന്നത് എങ്കിലും ബാലതാരമായി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് നസ്രിയ. മലയാളം കൂടാതെ തമിഴ്, തെലുങ് തുടങ്ങിയ ഭാഷകളിലും നടിയായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഫഹദ് ഫാസിലിനെയാണ് നസ്രിയ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരും 2014 ലാണ് വിവാഹിതരാവുന്നത്. തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആഘോഷമാക്കിയ ഒരു വിവാഹം കൂടെയായിരുന്നു ഇരുവരുടെയും. അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നസ്രിയ നൽകിയ അഭിമുഖത്തിൽ ഫഹദിനെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്.

Also read: കൊച്ചി വിടുകയാണ്, ആരോടും എനിക്ക് പരിഭവമില്ല എന്നെ സ്നേഹിച്ച പോലെ തന്നെ എന്റെ കോകിലയെയും സ്നേഹിക്കണം’:ബാല

ഫഹദിന്റെ കൂടെ ഇനി അനിയത്തിയുടെ കഥാപാത്രം ഒഴിച്ച് മറ്റെല്ലാ കഥാപാത്രം അവതരിപ്പിക്കാനും തയ്യാറാണെന്ന് നസ്രിയ പറയുന്നു.
പ്രമാണി എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ സ്റ്റെപ് സിസ്റ്റര്‍ ആയിട്ടാണ് അഭിനയിച്ചിട്ടുള്ളതെന്നും അതെല്ലാം വിവാഹത്തിന് മുന്‍പായിരുന്നെന്നും ഇനി അത് പറ്റില്ലെന്നും നസ്രിയ പറഞ്ഞു.

‘ഫഹദിന്റെ കൂടെ ഭാവിയില്‍ പെങ്ങളായിട്ട് അഭിനയിക്കാനൊക്കെ ബുദ്ധിമുട്ടാണ്. ആ കഥാപാത്രം ഒഴിച്ച് ഫഹദുമായി ബാക്കി എല്ലാ കഥാപാത്രവും ചെയ്യാന്‍ ഞാന്‍ ഓക്കേ ആണ്. പ്രമാണി എന്ന സിനിമയില്‍ ഞാനും ഷാനുവും (ഫഹദ് ഫാസില്‍) ഒന്നിച്ച് അഭിനയിച്ചിരുന്നു. അതില്‍ ഞാന്‍ ഷാനുവിന്റെ സ്റ്റെപ് സിസ്റ്ററാണ്.

Also read:നി കുറച്ച് സീരിയസാകാം; പ്രേക്ഷക മനസിൽ നിഗൂഢത നിറച്ച് ‘സൂക്ഷ്മദർശിനി’ ട്രെയിലർ

അതൊക്കെ കല്യാണത്തിന് മുന്‍പ് ചെയ്തതല്ലേ, ഇനി അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റില്ലല്ലോ. ജോഡികള്‍ അല്ലാതെ അഭിനയിക്കാനും ഓക്കേ ആണ്. എന്നാല്‍ പെങ്ങളായിട്ട് മാത്രം ഇനി പറ്റില്ല,’ നസ്രിയ നസിം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News