‘മമ്മൂട്ടി അങ്കിളിന്റെ അന്നത്തെ ആ ചോദ്യം എന്നെ ഞെട്ടിച്ചു’: നസ്രിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. മലയാളം കൂടാതെ തമിഴ്, തെലുഗ് തുടങ്ങിയ ഭാഷകളിലും നസ്രിയ വേഷമിട്ടിട്ടുണ്ട്. ബാലതാരമായാണ് നസ്രിയ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ബ്ലെസി സംവിധാനം ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ പളുങ്ക് എന്ന ചിത്രത്തിലാണ് നസ്രിയ ആദ്യമായി അഭിനയിക്കുന്നത്.

മമ്മൂട്ടി നായകനായ ആ സിനിമയില്‍ ലക്ഷ്മി ശര്‍മ, നിവേദിത, നസ്രിയ, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരായിരുന്നു പ്രധാനവേഷത്തില്‍ അഭിനയിച്ചത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായിട്ടാണ് നടി അഭിനയിച്ചത്.താന്‍ ചെറുപ്പം മുതലേ കാണണമെന്ന് ആഗ്രഹിച്ച നടനായിരുന്നു മമ്മൂട്ടിയെന്ന് നസ്രിയ അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പളുങ്ക് സിനിമയുടെ സമയത്ത് താന്‍ ദുബായില്‍ ആയിരുന്നെന്നും അഭിനയിക്കാന്‍ വേണ്ടി സ്‌കൂളില്‍ നിന്ന് രണ്ട് മാസം ലീവെടുത്താണ് നാട്ടില്‍ വന്നതെന്നും നടി കൂട്ടിച്ചേർത്തു.മമ്മൂട്ടി തന്നെ ആദ്യമായി കണ്ടപ്പോള്‍ ‘പുണ്യമാസത്തിലൂടെ’ എന്ന പരിപാടി ചെയ്യുന്ന കുട്ടിയല്ലേ നീയെന്നാണ് ചോദിച്ചെന്നും അത് കേട്ട് താന്‍ ഞെട്ടിയെന്നും നടി പറയുന്നു.

Also read:‘ഫഹദിന്റെ കൂടെ അങ്ങനെയൊരു കഥാപാത്രം എനിക്ക് ഇനി ചെയ്യാൻ കഴിയില്ല’: നസ്രിയ
‘പളുങ്ക് സിനിമയുടെ സമയത്ത് ഞാന്‍ ദുബായില്‍ ആയിരുന്നു. ഈ സിനിമക്ക് വേണ്ടി ഞാന്‍ രണ്ട് മാസം സ്‌കൂളില്‍ നിന്ന് ഓഫൊക്കെ എടുത്ത് നാട്ടിലേക്ക് വരികയായിരുന്നു. അന്ന് മമ്മൂട്ടി അങ്കിളിനെ ആദ്യമായി കാണുമ്പോള്‍ ഞാന്‍ പിച്ചക്കാരിയെ പോലെ നടക്കുകയായിരുന്നു.

ദുബായില്‍ നിന്ന് വന്നതും ബ്ലെസി അങ്കിള്‍ മുഖത്ത് കുറച്ച് ടാനൊക്കെ വരാന്‍ വേണ്ടി എന്നെ വെയിലത്ത് നടത്തിച്ചു. എന്നെ മാത്രമായിരുന്നില്ല, നിവേദിതയെയും വെയിലത്ത് നടത്തിക്കുന്നുണ്ടായിരുന്നു. അവളും ദുബായില്‍ നിന്ന് തന്നെയായിരുന്നു വന്നത്.

നമ്മള്‍ രണ്ടുപേരും വെളുത്ത് തുടുത്താണ് ഉള്ളത്. പാവാടയൊക്കെ ഇട്ടുനില്‍ക്കുന്ന ഞങ്ങളോട് ബ്ലെസി അങ്കിള്‍ ഗ്രൗണ്ടിന് ചുറ്റും നടക്കാന്‍ പറഞ്ഞു. അന്ന് നടന്ന കാര്യങ്ങളൊക്കെ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ഞങ്ങള്‍ ഗ്രൗണ്ടില്‍ നില്‍ക്കുമ്പോഴാണ് മമ്മൂട്ടി അങ്കിളിന്റെ കാറ് അങ്ങോട്ട് വരുന്നത്.

കാറില്‍ നിന്ന് അങ്കിള്‍ പുറത്തേക്ക് ഇറങ്ങിയതും ഞാന്‍ അങ്ങനെ നോക്കിനിന്നു. എന്നെ കണ്ടതും ആദ്യം മമ്മൂട്ടി അങ്കിള്‍ പറഞ്ഞത് ‘നീ മറ്റേ പുണ്യമാസത്തിലൂടെ എന്ന പരിപാടി ചെയ്യുന്നതല്ലേ. നീ എന്താണ് ഇവിടെ’ എന്നായിരുന്നു. ഞാന്‍ അത് കേട്ട് ശരിക്കും ഞെട്ടി. അദ്ദേഹത്തിന് എങ്ങനെ എന്നെ അറിയാമെന്ന് ചിന്തിച്ചു. ചെറുപ്പം തൊട്ടേ ഞാന്‍ കാണണമെന്ന് ആഗ്രഹിച്ച നടനായിരുന്നു മമ്മൂട്ടി അങ്കിള്‍,’ നസ്രിയ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News