ഒരിടവേളയ്ക്ക് ശേഷം നസ്രിയ വീണ്ടും മലയാളത്തിൽ; ബേസിലിന്റെ ‘സൂക്ഷ്മദർശിനി’ ഷൂട്ടിങ് ആരംഭിച്ചു

ഒരിടവേളയ്ക്ക് ശേഷം നസ്രിയ നസീം വീണ്ടും മലയാളത്തിലെത്തുന്ന ‘സൂക്ഷ്മദർശിനി’ ഷൂട്ടിങ് ആരംഭിച്ചു. ബേസിൽ ജോസഫ് നായകനായെത്തുന്ന ചിത്രം എം സി ജിതിൻ സംവിധാനം ചെയ്യും. ഫഹദ് ഫാസിലിന്റെ ‘ട്രാൻസി’ന് ശേഷം നസ്രിയ ഏറെ കാലത്തിന് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. മണിയറയിൽ അശോകൻ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും നസ്രിയ എത്തിയിരുന്നു.

Also Read: പുറംനാടുകളിൽ ലൈസൻസ് ഇല്ല എന്നതാണോ പ്രശനം; ഇന്ത്യയിലെ ഡ്രൈവിങ് ലൈസൻസ് മതി 21 രാജ്യങ്ങളിൽ വണ്ടിയോടിക്കാൻ

സമീർ താഹീർ, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം ശരൺ വേലായുധൻ, സംഗീതം ക്രിസ്റ്റോ സേവ്യർ, എഡിറ്റിങ് ചമന്‍ ചാക്കോ. സിദ്ധാർഥ് ഭരതനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. നസ്രിയയുടെ അവസാനചിത്രം തെലുഗിലെ ‘എന്റെ സുന്ദരനികെ’ ആയിരുന്നു.

Also Read: ‘ബിരിയാണി’ താല്പര്യത്തോടെ ചെയ്തതല്ലെന്ന് കനി കുസൃതി; കൃത്യമായ രാഷ്ട്രീയം പറയാൻ പുറത്തിറക്കിയ ചിത്രമാണത്: വിശദീകരണവുമായി സജിൻ ബാബു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News