നസ്രിയയുടെ അനുജനും നടനുമായ നവീന്‍ നസീമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ചടങ്ങില്‍ താരമായി ഫഹദ്

nazriya nazim

നടി നസ്രിയയുടെ അനുജനും അഭിനേതാവുമായ നവീന്‍ നസീമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. വിവാഹനിശ്ചയത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. സ്വകാര്യ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതത്. ഫഹദും നസ്രിയയുമായിരുന്നു ചടങ്ങിന് മുന്നില്‍ ഉണ്ടായിരുന്നത്.

ഒലീവ് ഗ്രീന്‍ നിറത്തിലുള്ള ജാക്കറ്റ് ചോളിയില്‍ അതിസുന്ദരിയായാണ് നസ്രിയ ചടങ്ങിനെത്തിയത്. ചോക്ക്‌ലേറ്റ് ബ്രൗണ്‍ നിറത്തിലുള്ള കുര്‍ത്തിയണിഞ്ഞാണ് ഫഹദ് ചടങ്ങിന് എത്തിയത്. സൗബിന്‍ ഷാഹിര്‍, വിവേക് ഹര്‍ഷന്‍, സുഷിന്‍ ശ്യാം, മാഷര്‍ ഹംസ എന്നിവരും ചടങ്ങിനെത്തിയിരുന്നു.

Also Read : http://‘ഒരു സെറ്റില്‍ അദ്ദേഹം ഏറ്റവും കമ്പനിയാവാറുള്ളത് ക്യാഷറിനോടാണ്, പിന്നെ ചായയൊക്കെ ഉണ്ടാക്കുന്ന മാസ്റ്ററിനോടും’; ജോണി ആന്റണി

നസ്രിയയുടെ ഏക സഹോദരനാണ് നടനായ നവീന്‍. മലയാള ചിത്രം ‘അമ്പിളി’യില്‍ നവീന്‍ ഒരു പ്രധാന വേഷം ചെയ്തിരുന്നു. ഫഹദ് നായകനായ ‘ആവേശം’ സിനിമയില്‍ നവീന്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍ക്കിടെക്ച്ചറില്‍ ഉന്നതപഠനം നടത്തിയിട്ടുണ്ട് നവീന്‍.

നസ്രിയയും തമ്മില്‍ കൃത്യം ഒരു വയസ്സിന്റെ വ്യത്യാസമാണുള്ളത്. ഒരേ ദിവസം ജന്മദിനം ആഘോഷിക്കുന്നുവെന്ന പ്രത്യേകതയും ഇരുവര്‍ക്കും ഉണ്ട്. നസിമുദീന്‍, ബീഗം ബീന ദമ്പതികളുടെ മക്കളാണ് നസ്രിയയും നവീനും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News