‘നിൻ്റെ നല്ല കാലം വരാനിരിക്കുന്നതെയുള്ളൂ’;ഫഹദിന് ജന്മദിനാശംസകളുമായി നസ്രിയ

നടൻ ഫഹദ് ഫാസിലിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് നടിയും ഭാര്യയുമായ നസ്രിയ പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് ആരാധകരുടെ ശ്രദ്ധനേടുന്നു. ഫഹദിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഒരു ചിത്രത്തോടെയാണ് നസ്രിയ ആശംസ നേർന്നത്. ‘ഷാനു നിന്നെ ഞാന്‍ സ്നേഹിക്കുന്നു, നീ ഡയമണ്ട് പോലെ തിളങ്ങുന്നു. നിന്നെ പോലെ ആരുമില്ല, നിന്റെ നല്ല കാലം വരാനിരിക്കുന്നതെയുള്ളൂ. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു എന്നാണ് നസ്രിയയുടെ പോസ്റ്റ്. നിരവധി ആരാധകരും താരങ്ങളുമാണ് ഫഹദിന് ആശംസകൾ നേരുന്നത്.

also read: സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് സംഘത്തിന്റെ പരിശോധന; കണക്കിൽപ്പെടാത്ത 6,300 രൂപ പിടിച്ചെടുത്തു

41മത് പിറന്നാൾ ആണ് ഫഹദിന് .അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രം മാമന്നനിലെ ഫഹദിൻറെ വില്ലൻ വേഷത്തിലെ പ്രകടനവും ഏറെ പ്രശംസ നേടിയിരുന്നു. ഈ സിനിമയുടെ വിജയത്തിനിടെയാണ് ഫഹദ് 41മത് ജന്മദിനം ആഘോഷിക്കുന്നത്. രജനികാന്തിനൊപ്പം ഫഹദ് അഭിനയിക്കും എന്ന വാര്‍ത്തയും അടുത്തിടെ പുറത്തുവന്നിരുന്നു. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ടിജി ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് രജനിക്കൊപ്പം അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ട്.

also read: തെരുവുനായ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും; മന്ത്രി എം ബി രാജേഷ്

ഈ വര്‍ഷം ഫഹദിന്‍റെതായി ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം പുഷ്പ 2 ആണ്. ഭന്‍വര്‍ സിംഗ് ഷെഖാവത് എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News