നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥന്റെ ഭാര്യയും മക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ

ദില്ലിയിൽ യുവതിയെയും രണ്ട് മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥനായ ജ​ഗേന്ദർ ശർമയുടെ ഭാര്യ വർഷ ശർമയെയും നാലും രണ്ടും വയസ് പ്രായമുള്ള രണ്ട് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂർച്ചയുള്ള വസ്‌തു കൊണ്ട് കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു 3 പേരുടെയും മൃതദേ​ഹങ്ങൾ. മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതിയും ആത്മഹത്യ ചെയ്‌തതാകാമെന്നാണ് പ്രാഥമിക നി​ഗമനം. സംഭവസമയത്ത് ജഗേന്ദർ വീട്ടിലുണ്ടായിരുന്നില്ല. ഇയാളെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്.

Also read:വ്യാജ ലോൺ ആപ്പ് സംഘങ്ങൾക്ക് മുന്നറിയിപ്പുമായി സംസ്ഥാന യുവജന കമ്മീഷൻ

നിരവധി തവണ വിളിച്ചിട്ടും യുവതിയെയും കുട്ടികളെയും കാണാത്തതിനാൽ അയൽക്കാരാണ് പൊലീസിൽ വിവരമറിയിക്കുന്നത്. വാതിൽ അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നു. തുടർന്ന് പൂട്ട് തകർത്ത് അകത്തുകടന്നപ്പോഴാണ് യുവതിയുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

Also read:കേരളീയത്തിന് സന്ദേശവുമായി പ്രിയ എഴുത്തുകാരൻ എം ടി

2017ലാണ് വർഷയും ജഗേന്ദറും വിവാഹിതരാകുന്നത്. മകളുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് വർഷയുടെ പിതാവ് പരാതി നൽകിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ ഇയാൾ യുവതിയെ ഉപദ്രവിക്കുമായിരുന്നുവെന്നും വർഷയുടെ പിതാവ് ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News