ഇംഫാലില്‍ വന്‍ ലഹരി വേട്ട; കടത്തിയത് ചായപാക്കറ്റുകളില്‍

നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ ചെന്നൈ, ഇംഫാല്‍ എന്നിവടങ്ങളില്‍ നിന്നും കോടികളുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്നും 75 കോടി രൂപ വിലവരുന്ന ലഹരിയാണ് പിടികൂടിയിരിക്കുന്നത്. സംഭവത്തില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ 8 പേര്‍ അറസ്റ്റിലായി. ചായ പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് ചെന്നൈയില്‍ എത്തിച്ചത്. കഴിഞ്ഞ മാസം ആദ്യം 4 കിലോ മെത്താഫെറ്റാമൈനുമായി ഒരു വനിത ഉള്‍പ്പെടെ നാല് പേര്‍ പിടിയിലായിരുന്നു.

ALSO READ: എൻ്റെ സിനിമയെ പുകഴ്ത്തിപ്പറയാൻ ഞാൻ തന്നെ ആളുകളെ അയച്ചിട്ടുണ്ട്, വെളിപ്പെടുത്തലുമായി പ്രമുഖ സംവിധായകൻ

മ്യാന്‍മറിലെ തമുവില്‍ നിന്ന് ശ്രീലങ്കയിലേക്ക് കടല്‍മാര്‍ഗം കടത്താനുള്ള ശ്രമമാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തടഞ്ഞത്. ഡിസംബര്‍ 21നും 28നും ആണ് ഇതുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റുകള്‍ നടന്നത്. മ്യാന്‍മറിലെ തമുവില്‍ നിന്ന് മണിപ്പൂര്‍, ഗുവാഹത്തി, ചെന്നൈ വഴി ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News