എന്‍സിസി ഗ്രൂപ്പ് ഹെഡ്‌കോട്ടേഴ്‌സിന്റെ ഭാഗമായി വെറ്ററന്‍സ് ദിനം ആചരിച്ചു. പാങ്ങോട് ഗ്രൂപ്പ് ട്രയിനിംഗ് സെന്ററില്‍ നടന്ന ചടങ്ങില്‍ ബ്രിഗേഡിയര്‍ ആനന്ദകുമാര്‍ അധ്യക്ഷനായി. ചടങ്ങില്‍ വിമുക്ത ഭടന്‍മാരെയും വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും ആദരിച്ചു. റിട്ടേര്‍ഡ് ഗ്രൂപ്പ് കമാന്‍ഡര്‍ ആര്‍.ജി നായര്‍, ദിനേശ് കുമാര്‍, രാജീവ്, സാജന്‍ തോമസ്, ജയശങ്കര്‍ തുടങ്ങിയ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ചടങ്ങില്‍ ഉദ്യോഗസ്ഥര്‍ അവരുടെ സര്‍വീസ് അനുഭവങ്ങള്‍ പങ്കുവച്ചു.
also read:അന്‍വര്‍ഷാ പാലോടിന്റെ ‘ഇന്ത്യന്‍ ഭരണഘടനയും ഭരണ സംവിധാനവും’ പ്രകാശനം ചെയ്തു
അതേസമയം അന്‍വര്‍ഷാ പാലോട് എഴുതി ഡി സി ബുക്ക്‌സ് പബ്ലിഷ് ചെയ്ത ‘ഇന്ത്യന്‍ ഭരണഘടനയും ഭരണ സംവിധാനവും’ എന്ന റഫറന്‍സ് പുസ്തകം പ്രകാശനം ചെയ്തു. കേരള നിയമസഭാ പുസ്തകോത്സവം വേദിയില്‍ മന്ത്രി എം ബി രാജേഷ് ആണ് പുസ്തകം പ്രകാശനം ചെയ്തത്.
വാമനപുരം എം എല്‍ എ ഡികെ മുരളി , കെ പി സി സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അഡ്വ എം ലിജു , മാതൃഭൂമി ഡെപ്യുട്ടി എഡിറ്റര്‍ അഭിലാഷ് മോഹനന്‍ , Dr. അമൃതാ റഹീം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here