എന്‍.സി. സി. ദേശീയ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരത്ത് ആരംഭിച്ചു

എന്‍.സി. സി. ദേശീയ തലത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറൂള ഇന്റര്‍ ഡയറക്ടറേറ്റ് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ഈ വര്‍ഷം തിരുവനന്തപുരം അതിഥേയം വഹിക്കും. രാജ്യത്തെ 17 എന്‍.സി. സി. ഡയറക്ടറേറ്റുകളില്‍ നിന്നുമായി 300 എന്‍.സി.സി. കേഡറ്റുകള്‍ (150 ആണ്‍കൂട്ടികളും, 150 സ്‌കൂളുകളും) തിരുവനന്തപുരം, വട്ടിയൂര്‍ക്കാവിലുളള ഷൂട്ടിംഗ് റെയിഞ്ചില്‍ മത്സരത്തില്‍ പങ്കെടുക്കുന്നു.

Also Read: യുവാവിനെ മര്‍ദ്ദിച്ച് കാല്‍ നക്കിച്ചു, മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെ മധ്യപ്രദേശില്‍ വീണ്ടും അക്രമം

സംസ്ഥാനത്ത് നിന്ന് 16 കേഡറ്റുകള്‍ ഈ മത്സരത്തില്‍ പങ്കെടുക്കും. 08 ജൂലൈ മുതല്‍ 15 ജൂലൈ 2023 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്. ഫോട്ടോ അടിക്കുറിപ്പ് രാജ്യത്തെ 17 എന്‍.സി. സി. ഡയറക്ടറേറ്റുകളില്‍ നിന്നുമായി തിരുവനന്തപുരം, വട്ടിയൂര്‍ക്കാവിലുളള ഷൂട്ടിംഗ് റെയിഞ്ചില്‍ കേഡറ്റുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration