പത്താംതരം സിലബസില്‍ നിന്നും ജാനാധിപത്യത്തെ പറ്റിയുള്ള പാഠഭാഗങ്ങള്‍ നീക്കാനുള്ള NCERT യുടെ തീരുമാനം അപലപനീയമാണെന്നും അത് പുനര്‍വിചിന്തനം ചെയ്യണമെന്നുമാവശ്യപ്പെട്ട് കൊണ്ട് എ എ റഹീം എം പി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തയച്ചു.
ആവര്‍ത്തനപട്ടികയും ജനാധിപത്യവും വിദ്യാര്‍ഥികളുടെ ശാസ്ത്ര ചിന്തയും പൗരബോധവും സംബന്ധിയായ വികാസത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന അടിസ്ഥാന ആശയങ്ങളാണ്. ചെറുപ്പം മുതലേ ജനാധിപത്യ മൂല്യങ്ങള്‍, തത്വങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ച് നമ്മുടെ വിദ്യാര്‍ത്ഥികളില്‍ ആഴത്തിലുള്ള അവബോധം വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്. ജനാധിപത്യത്തെക്കുറിച്ചുള്ള പഠനം ഇല്ലാതാക്കുന്നതിലൂടെ, നമ്മുടെ ജനാധിപത്യ സമൂഹത്തിന്റെ സത്തയെ തുരങ്കം വയ്ക്കുകയാണ് ചെയ്യുന്നത്.
സിലബസില്‍ നിന്ന് നിര്‍ണായകമായ വിഷയങ്ങള്‍ നീക്കം ചെയ്യുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യുക മാത്രമല്ല, നമ്മുടെ വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വികസനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തമടക്കമുള്ള അനിവാര്യമായ പാഠഭാഗങ്ങള്‍ ഇതിനോടകം തന്നെ നീക്കം ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.
പത്താം ക്ലാസ് സിലബസില്‍ നിന്ന് ആവര്‍ത്തനപ്പട്ടികയും ജനാധിപത്യവും നീക്കം ചെയ്യാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ചലനാത്മകവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സമൂഹത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളോട് പ്രതികരിക്കുന്നതുമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ വിദ്യാഭ്യാസ വിദഗ്ധര്‍, അക്കാദമിക് വിദഗ്ധര്‍, ബന്ധപ്പെട്ട പങ്കാളികള്‍ എന്നിവരുമായി കൂടിയാലോചിച്ച് സിലബസ് ക്രമീകരിക്കണമെന്നും എം പി കത്തില്‍ സൂചിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here