ഹാരപ്പൻ സംസ്കാരത്തിലും വെട്ട്; ‘സിന്ധു-സരസ്വതി നാഗരികത’ എന്ന് പേരിട്ട് എൻസിഇആർടി

ഹാരപ്പൻ സംസ്കാരത്തെ ‘സിന്ധു-സരസ്വതി നാഗരികത’ എന്ന് വിശേഷിപ്പിച്ച് എൻസിഇആർടി പാഠപുസ്തകം. ആറാം ക്ലാസ്സിലെ പുതിയ സോഷ്യൽ സയൻസ് പാഠപുസ്തകത്തിലാണ് ‘സിന്ധു നദീതട സംസ്കാരത്തെ ഹിന്ദു ദൈവത്തോട് ഉപമിച്ചിട്ടുള്ളത്. പാഠപുസ്തകത്തിന്റെ അഞ്ചാം അധ്യായത്തിൽ ഭാരത് എന്ന വാക്കിന്റെ ഉത്ഭവത്തെപ്പറ്റിയും വിശദമായി പരാമർശിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് അനുസൃതമായി പുറത്തിറക്കിയ ആറാം ക്ലാസ് സാമൂഹ്യ ശാസ്ത്ര പാഠപുസ്‌തമായ ‘എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബീയോണ്ടി’ലാണ് ഹാരപ്പൻ സംസ്കാരത്തെ സരസ്വതി നദിയെന്ന് വിശേഷിപ്പിച്ചിട്ടത്. ഇതിനു പുറമേ ‘സരസ്വതി’ നദിയെക്കുറിച്ചുള്ള ഒന്നിലധികം പരാമർശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: എന്തിനെയും രാഷ്ട്രീയം മാത്രം നോക്കി പിന്തുണക്കുന്ന പ്രതിപക്ഷ നേതാവേ, അങ്ങേക്കിത്ര ഹൃദയച്ചുരുക്കമോ?; മന്ത്രി എം.ബി. രാജേഷ്

പാഠപുസ്തകത്തിന്റെ അഞ്ചാം അധ്യായത്തിൽ ഭാരത് എന്ന വാക്കിന്റെ ഉത്ഭവത്തെ പറ്റിയും വിശദമായി പരാമർശിച്ചിട്ടുണ്ട്. നിലവിലെ അക്കാദമിക് സെഷൻ മുതൽ സ്കൂളുകളിൽ ഉപയോഗിക്കാൻ വേണ്ടിയാണ് പാഠപുസ്തകം പുറത്തിറക്കിയത്. നേരത്തെ ചരിത്രത്തിനും രാഷ്ട്രതന്ത്രത്തിനും ഭൂമിശാസ്ത്രത്തിനും വെവ്വേറെ പാഠപുസ്‌തകങ്ങളുണ്ടായിരുന്നുവെങ്കിൽ നിലവിലത് സാമൂഹ്യ ശാസ്ത്രത്തിന്റെ ഏക പാഠപുസ്തകമായി മാറ്റി. നിരവധി സംസ്കൃത പദങ്ങൾ ഉൾപ്പെടടുത്തിയാണ് പുസ്തകം പരിഷ്കരിച്ചിട്ടുള്ളത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ ചാൻസലർ എം സി പന്ത് ചെയർമാനായുള്ള 19 അംഗ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പുതിയ പാഠപുസ്തകങ്ങൾ വികസിപ്പിച്ചെടുത്തത്.

Also Read: തെരഞ്ഞെടുപ്പുകളിൽ മോശം പ്രകടനം; ഒഡിഷയിലെ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

ദേശീയ വിദ്യാഭ്യാസ നയം (എൻ ഇ പി) 2020 അനുസരിച്ച്, “ആഭ്യന്തര വിഷയങ്ങൾ, ശാസ്ത്രം, കലകൾ, കരകൗശലങ്ങൾ, കായികം എന്നിവയിലുടനീളമുള്ള ഗോത്രവർഗ- പ്രാദേശിക വിഭാഗങ്ങൾക്കിടയിലുള്ള ജ്ഞാനത്തെ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാറ്റമെന്നാണ് പാഠപുസ്തക സമിതിയുടെ ന്യായകരണം. അതേ സമയം എൻസിഇആർടി പാഠപുസ്തത്തിൽ നിന്നും ബാബറി മസ്ജിദ ഒഴിവാക്കിയതും വിവാദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration