ചരിത്രം വീണ്ടും വെട്ടി കേന്ദ്രം, ആര്യന്‍ കുടിയേറ്റം പാഠപുസ്തകങ്ങളില്‍ വേണ്ടെന്ന് എന്‍സിഇആര്‍ടി. ആര്യന്‍മാരുടെ കുടിയേറ്റം സംബന്ധിച്ച ഭാഗങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്നൊഴിവാക്കി. ആര്യന്മാര്‍ കുടിയേറിയിട്ടുണ്ടോയെന്ന് കൂടുതല്‍ പഠന വിധേയമാക്കണമെന്ന് വിശദീകരണം. വര്‍ഗീയ കലാപചിത്രവും, ജാതിപരാമര്‍ശങ്ങളും പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കി. ജാതി വിവേചനം എന്ന വാക്കിന് പകരം സാമൂഹ്യപശ്ചാത്തലം എന്നാക്കി മാറ്റി.
ബാബറി മസ്ജിദ് തകര്‍ത്തതും ആദ്യം ഒഴിവാക്കിയിരുന്നു, പകരം രാമക്ഷേത്ര നിര്‍മ്മാണം ഇടംപിടിച്ചു. ഗുജറാത്ത് കലാപവും പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here