അജിത് പവാറടക്കം 9 എംഎൽഎമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകി എൻസിപി. എല്ലാ എംഎൽഎമാർക്കും അയോഗ്യതാ നോട്ടീസും നൽകിയിട്ടുണ്ട്. നിയമസഭ സ്പീക്കർ രാഹുൽ നർവേകറിനാണ് എൻസിപി നേതൃത്വം നോട്ടീസ് നൽകിയത്. നോട്ടീസിന്‍റെ കോപ്പി അജിത് പവാർ അടക്കമുള്ളവർക്കും കൈമാറിയിട്ടുണ്ട്. കൂടുതൽ നടപടികളിലേക്ക് നീങ്ങാൻ പാർട്ടിനേതൃത്വം ആലോചിക്കുന്നതായാണ് സൂചന.
Also Read: മറുനാടൻ മലയാളിയുടെ കൊച്ചിയിലെ ഓഫീസിൽ പൊലീസ് റെയ്ഡ് പൂർത്തിയായി
കഴിഞ്ഞ ദിവസമാണ് നാടകീയ നീക്കങ്ങളിലൂടെ അജിത് പവാർ പാർട്ടി വിട്ടത്. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.സംസ്ഥാന നിയമസഭയിലെ എൻസിപിയുടെ 53 എംഎൽഎമാരിൽ 35-40 പേരുടെ പിന്തുണ അജിത് പവാറിന് ലഭിച്ചതായിട്ടാണ് മഹാരാഷ്ട്രയിലെ ബിജെപിയുടെ അവകാശവാദം. അതേസമയം , കൂറുമാറ്റ നിരോധന നിയമത്തിലെ വ്യവസ്ഥകൾ മറികടക്കാൻ അജിത് പവാറിന് 36ലധികം എംഎൽഎമാരുടെ പിന്തുണ ആവശ്യമാണ്. ഒരു വ്യക്തിക്കും / വിഭാഗത്തിനും പാർട്ടിയുടെ മേൽ നിയന്ത്രണം അവകാശപ്പെടാനാവില്ല. ശരത് പവാർ ഞങ്ങളുടെ പരമോന്നത നേതാവാണ്, ഞങ്ങൾ ഈ യുദ്ധം നിയമപരമായി നേരിടും എന്നും എൻസിപി കേന്ദ്രങ്ങളും പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here