മഹാരാഷ്‌ട്രയിലെ ജനങ്ങൾ ശരത്‌ പവാറിനൊപ്പം, കേരളത്തില്‍ എൻസിപി എൽഡിഎഫിന് ഒപ്പം: പി.സി ചാക്കോ

മഹാരാഷ്‌ട്രയിലെ ജനങ്ങൾ ശരത്‌ പവാറിനൊപ്പമാണെന്നും കേരളത്തിലെ എൻസിപി ശരത്‌ പവാറിനും എൽഡിഎഫിനും ഒപ്പമാണെന്നും സംസ്ഥാന പ്രസിഡന്‍റ്  പി.സി ചാക്കോ. പവാറിന്‍റെ നീക്കം എൻസിപിയെ ബാധിക്കില്ല. ശരത് പവാറിനെ ഒതുക്കാനുള്ള നീക്കങ്ങൾ കുറേ ദിവസങ്ങളായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനമാനങ്ങളും പണം വാഗ്ദാനം ചെയ്‌തുമൊക്കെ നീക്കങ്ങളുണ്ടായി. അതിന്‍റെ അന്തർ നാടകങ്ങളുടെ പരിണത ഫലമാണ് ഇപ്പോഴത്തേത്. അധികാരത്തോട് താൽപര്യമുള്ളവർ അതിനുള്ള കുറുക്കുവഴികൾ തേടുക സ്വാഭാവികമാണെന്നും പി.സി ചാക്കോ പറഞ്ഞു.

രാജ്യത്ത്‌ ബിജെപിക്കെതിരായ മുന്നണി രൂപീകരിക്കുന്നതിൽ ശരത്‌ പവാറാണ്‌ മുന്നിൽ നിൽക്കുന്നത്‌.  ബിജെപിയിൽ ചേർന്ന് പശ്ചാത്തപിച്ച് തിരിച്ചു വന്നയാളാണ് അജിത് പവാർ. 53 എംഎൽഎയുള്ള പാർട്ടിയാണ് മഹാരാഷ്ട്രയിലെ എൻസിപി അതിന്‍റെ ഏക കാരണക്കാരൻ ശരത് പവാറാണ്.

വരുന്ന തെരഞ്ഞെടുപ്പിലും ശരത് പവാർ നയിക്കുന്ന എൻസിപിക്ക് തന്നെയായിരിക്കും ജനപിന്തുണയെന്നകാര്യത്തിൽ സംശയമില്ല. ബിജെപി വിരുദ്ധ പാർട്ടികളുടെ മുന്നണി വിജയിച്ച് രാജ്യത്ത് അധികാരത്തിൽ വരുന്ന സാഹചര്യം ഇന്ത്യയിലുണ്ടെന്നും പി.സി ചാക്കോ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News